കെ. എം. വി. എച്ച്. എസ്. എസ്. കൊടക്കാട്/അക്ഷരവൃക്ഷം/കാറ്റിന്റെ സങ്കടം

Schoolwiki സംരംഭത്തിൽ നിന്ന്
കാറ്റിന്റെ സങ്കടം

ഞാൻ നീങ്ങും വഴിയിലെ പുഴകൾ,
വരളുന്നു; ഡാമുകൾ ഉയരുന്നു
ഞാൻ തഴുകിയ മാമല, കുന്നുകൾ,
ആകെ നശിക്കുന്നു....
ഞാൻ നീങ്ങിയ വയലിൽ
ഇന്നൊരു കെട്ടിടമുയരുന്നു
വിയർപ്പൊഴുക്കിയ കർഷകരോ
തെരുവിൽ തെണ്ടുന്നു.....
ഞാൻ കണ്ടൊരു തെളിനീർ തോട്
അഴുക്കുചാലായീ....
ഞാൻ മിണ്ടിയ ചെറുപട്ടണമോ -
വിഷപ്പുക ചീറ്റുന്നു...
അതുമേറ്റ് പ്രാണനു വേണ്ടി
ഞാനോ ഓടുന്നു ....
 

അഭിനന്ദ്. എം. വി.
9 B കെ എം വി എച്ച് എസ് എസ് കൊടക്കാട്
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 07/ 01/ 2022 >> രചനാവിഭാഗം - കവിത