കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/അക്ഷരവൃക്ഷം/ജീവിതത്തിന്റെ നൂലിഴ

Schoolwiki സംരംഭത്തിൽ നിന്ന്
ജീവിതത്തിന്റെ നൂലിഴ

ഏതു നിമിഷവും പൊട്ടി ചിതറാവുന്ന ജീവിതത്തിന്റെ നൂലിഴ
നിന്റെ കയ്യിൽ അല്ല മനുഷ്യാ
അത് മറ്റാരുടെയോ കയ്യിലാണ് .
ഇതിനു വേണ്ടിയാന്നൊ നീ അഹങ്കരിക്കുന്നത്.
ഹേ ... മനുഷ്യാ നീ ഓർക്കുക
പാറി പറക്കാൻ ആഗ്രഹിച്ച പട്ടത്തിൻ്റെ
നൂലിയ മറ്റാരുടെയോ കയ്യിലാണ്ണ്.
പട്ടം കാറ്റിന്റെ വേഗതക്ക് ഒപ്പം സഞ്ചരിക്കുന്നു.
അത് പാറുന്നു, ആടി ഉലയുന്നു.
എല്ലാറ്റിനും ഒടുവിൽ അത് വീണ്ടും നിയന്ത്രിക്കപ്പെടുന്നു.
എന്നാൽ കരുതലിൻ്റെ നൂലിഴ പൊട്ടിച്ച് നി പാറാൻ ശ്രമിച്ചാൽ
എവിടെയെങ്കിലും ചിതറി തെറിച്ച് വീണ്ണു പോകുന്നു.
" പിന്നീട് ഒരിക്കലും ഉയർത്ത് എണീക്കാത്തവണ്ണം"....

പ്രസീന.പി
12 B കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത




 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത