പ്രകൃതിതൻ വികൃതി ചെറുതല്ലെന്നോ൪ക്കണം.
ഭൂമിയിൽ വ്യാധികൾ പലവിധമെത്തുന്നു
മനം നിറക്കും പേമാരിയും
ഭീതിയായി പ്രളയമായ് മാറുന്നു.
നീരുവറ്റാഉറവകൾ പലതും.
ഒ൪മ്മയായ് വറ്റിവളരുന്നു.
കാടിനുള്ളിൽ പാ൪ക്കും പലരും
നാട്ടിൻ വീഥിയിൽ വാഴുന്നു.
അഹങ്കരിച്ചു നടന്നൊരു മനിതൻ,
നാലു ചുമരിനുള്ളിലൊതുങ്ങുന്നു.
കണ്ണിൽ കാണാചെറിയൊരു
വയറസ് പൊലും മനിതനെ
മണ്ണിൻ മടയിലടക്കുന്നു.
പാലിക്കാം ജാഗ്രത ഇനിയും
വൈകിക്കൂടെന്നോ൪ക്കുക നാം.
അതിജീവനത്തെ എളുപ്പമാക്കാൻ
ഒരേ മനസ്സായ് നീങ്ങിടാം
നന്മകൾ നിറയാൻ പ്രാ൪ത്ഥിക്കാം.