പ്രപഞ്ചമേ നിൻ
മടിത്തട്ടിൽ ഞങ്ങൾ
കളിച്ചിടുന്നു രസിച്ചിടുന്നു
ഞങ്ങളോടൊത്തുചേരാൻ
കിളികളും മാനും മയിലും
പച്ചപ്പരപ്പിൽ നിന്നെ മൂടുന്നൊരീ
തരുക്കളും
ശലഭങ്ങളും കുസുമങ്ങളും
നിന്നെ മോടി കൂട്ടിടുമ്പോൾ
മാനവർ മാത്രം നിൻ അഴകിനെ
നാശത്തിലേക്കോ അതോ
ചൂഷണത്തിലേക്കോ
നയിച്ചിടുന്നു '