ചീന ദേശത്തു നിന്നും
ഉത്ഭവം കൊണ്ട കോവിഡേ
നീയെന്തേയിങ്ങനെയിന്നീ
കാട്ടുതീ പോലെ പടർന്നു.
നിൻ സ്പര്ശനത്തിലൂടിപ്പോൾ
ഞങ്ങൾ കിതച്ചു നിൽക്കുന്നു.
ശ്വാസം നിലച്ചു പലരും
മരണം വരിച്ചു മറഞ്ഞു .
സമയമില്ലെന്ന് നടിച്ചു
സമയം കളയാൻ പഠിച്ചു.
ഭൂമിയെ നിശ്ചലമാക്കി
അന്ധകാരത്തിലടക്കി.
ഉള്ളിൽ നീ കേറിക്കഴിഞ്ഞാൽ
തമ്മിലകന്നേ കഴിയൂ.
ഭക്ഷണം ദുല്ലഭമാക്കി
സ്വതന്ത്രവും അന്യമായി.
കോവിടെ നീയെന്താണിത്ര
കോപിതനായി തുടരുന്നു