കെ.പി.എം.എച്ച്.എസ്സ്.എസ്സ്. ചെറിയവെളിനല്ലൂർ/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ആർട്സ് ക്ലബ്ബ്

ആർട്സ് ക്ലബ്ബിന്റെ ഈ വർഷത്തെ കൺവീനർ ആയി അനിൽകുമാറിനെ തെരഞ്ഞെടുത്തു. കലോൽസവങ്ങൾക്കായി കുട്ടികളെ പരിശീലിപ്പിക്കുന്നുണ്ട്.

കലാപഠന ശില്പശാലയിൽ പങ്കെടുത്ത അനുശ്രീ, മാളവിക, അഭിരാമി ബാബു എന്നിവർ

ചെറിയവെളിനല്ലൂർ: ആഗസ്റ്റ് 14- പൊതുവിദ്യാഭ്യാസ വകുപ്പും, കേരള സംഗീതനാടക അക്കാദമിയും സംയുക്തമായി 04/08/2018 ന് കൊല്ലം വിമലഹൃദയ ഗേൾസ് എച്ച് എസ് എസിൽ വച്ച് നടന്ന കലാപാഠം കലാപഠന ശില്പശാലയിൽ അനുശ്രീ, മാളവിക, അഭിരാമി ബാബു എന്നീ കുട്ടികൾ പങ്കെടുത്തു. ഭരതനാട്യം ,മോഹിനിയാട്ടം എന്നീ ഇനങ്ങളിലായിരുന്നു ശില്പശാല. ഈ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകൾ സ്കൂൾ അസംബ്ലിയിൽ ബഹുമാനപ്പെട്ട എച്ച് എം ശ്രീ ബിപിൻ ഭാസ്കർ വിതരണം ചെയ്തു