കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/ കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

ലോകത്ത് കൊറോണ വൈറസ് ബാധിച്ചിട്ടുള്ള മരണം ലക്ഷങ്ങൾ കടന്നു.ഇതുവരെ 6 ലക്ഷത്തിലേറെ ആളുകൾക്കാണ് രോഗം സ്ഥിരീകരിച്ചത്.ചൈന, ഇറ്റലി,സ്പെയിൻ,ഇറാൻ എന്നീ രാജ്യങ്ങളിലാണഅ കൂടുതൽ മരണസംഖ്യ.ഇപ്പാൾ അമേരിക്കയും മുൻപന്തിയിൽ ആണ്. കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്കയിലെ മരമസംഖ്യ 10000 കടന്നു. രോഗം വ്യാപിച്ചവർ അനേക ലക്ഷങ്ങളും. ഒരു വികസിത രാഷ്ട്രമായ അമേരിക്കയ്ക്ക് പോലും നിയന്ത്രിക്കാൻ കഴീയാത്ത വിധത്തിൽ ഈ രോഗം അതിവേഗത്തിൽ വ്യാപിക്കുകയാണ്.ലോകരാഷ്ട്രങ്ങളിൽ പലയിടത്തും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.പരസ്പരം കാണാതെ പ്രവര്ത്തനങ്ങൾ എല്ലാം തകിടം മറിഞ്ഞ് എല്ലാ രാജ്യങ്ങളും കഷ്ടപ്പെടുകയാമ്. സമ്പത് രംഗം അമ്പേ കൂപ്പു കുത്തി. ഇനിയെന്നാണ് ഈ ലോകം ഒന്ന് പച്ചപിടിക്കുന്നത്. ചൈനയിലെ വുഹാനിൽ നിനാണ് ഈ രോഗം ആരംഭിച്ചത്. ചിന്തിക്കാൻ പോലും കഴിയാത്ത് വേഗത്തിൽ ഇത് ലോകം മുഴുവൻ വ്യാപിച്ചു. എല്ലാ ജനങ്ങളും വീടുകളിൽ ഒതുങ്ങിക്കൂടി. പല രാജ്യങ്ങളിലും സാധാരണക്കാരായ തൊഴിലാളികൽ പട്ടിണിയിലായി. എല്ലാ മനുഷ്യരുടേയും പ്ലാനിംഗ് തകിടെ മറിഞ്ഞു. ഇനിയെന്നാ ഈ ലോകം രക്ഷപ്പെടും ? കാത്തിരിക്കാം പ്രതീക്ഷയോടെ

മീനുകൃഷ്ണൻ
8 എ കെ കെ കെ വി എം ഹയർ സെക്കന്ററി സ്കൂൾ പൊത്തപ്പള്ളി തെക്ക് കുമാരപുരം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം