കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം ലോക രക്ഷയ്ക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
തലക്കെട്ട

എന്തു കൊണ്ട് കൊറോണ വന്നു? എവിടെ നിന്നും വന്നു? എങ്ങനെ വന്നു ? എങ്ങനെ ഈ അസുഖം ലോകമെമ്പാടും പടർന്നു വലിയ മഹാമാരിയായി ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നു തള്ളി ? എത്രയോ തക്ഷങ്ങൾ രോഗബാധിതരായി ?

ലോകത്തെമ്പാടുമുള്ള മനുഷ്യർക്ക് ദുരിതം സമ്മാനിച്ചു ?

ലോകത്തിന്റെ നട്ടെല്ല് തന്നെ ഇത് ഒടിച്ചു കളഞ്ഞില്ലേ?

ആരാണിതിന് കാരണക്കാർ ?
ലോകരാഷ്ട്രത്തലവൻമാർ അങ്ങോട്ടുമിങ്ങോട്ടും പഴി ചാരുമ്പോഴും നമ്മൾ ഒന്ന് ഓർക്കണം- നമ്മുടെ ശുചിത്വമില്ലായ്മയല്ലേ ഇത് പടരാൽ കാരണം ?

വ്യക്തി ശുചിത്വം പാലിക്കുന്നവർക്കും സാമൂഹിക അകലം പാലിച്ചവർക്കും ഈ രോഗം വന്നില്ല. ഈ രോഗമെന്നല്ല ആത് രോഗവും ശുചിത്വമില്ലാത്തിടത്താണ് സംഹാര താണ്ഡവമാടുന്നത്. നമ്മൾ സ്വയം ശുചിത്വ ബോധമുള്ളവരായാലേ നമുക്കും നമ്മുടെ ചുറ്റുപാടുമുള്ളവർക്കും എന്തിന് ഈ ലോകത്തിന് തന്നെയും നിലനില്പ് ഉള്ളൂ. ശുചിത്വബോധം സമൂഹ നന്മയ്ക്ക്.

സൂരജ് എസ്
8 എ കെ കെ കെ വി എം ഹയർ സെക്കന്റരി സ്കൂൾ പൊത്തപ്പള്ളി തെക്ക് കുമാരപുരം ആലപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം