കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/തുരത്താം നമുക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
തുരത്താം നമുക്ക്

കോവിഡ് എന്നൊരു മഹാമാരിയെ
തുരത്തിയോടിക്കാം നമുക്കൊന്നായ്
ലോകരാജ്യങ്ങൾക്ക് ഭീഷണിയാകുന്ന
ഭീകരനാകുമീ കൊറോണയെ.

 എത്രയെത്ര ജീവനുകൾ പിടഞ്ഞുവീണു
എത്രയെത്ര രാജ്യങ്ങൾ അടച്ചിടുന്നു
എവിടുന്ന് വന്നു നീ ദുരിതവാഹകനാം
കൊലയാളിയായൊരു കൊറോണേ നീ

പോയിമറഞ്ഞോളൂ ഇനിയാർക്കും പകരാതെ
ഓടിയൊളിച്ചോളൂ എവിടേയ്ക്കെങ്കിലും
മറക്കില്ല പൊറുക്കില്ല നിന്റെ ഭീകരത
ഈ ലോകമുള്ളന്നോളം മനുഷ്യരാശി.
 

അഭിഷേക് ബി
8 ഇ കെ കെ കെ വി എം ഹയർ സെക്കന്ററി സ്കൂൾ പൊത്തപ്പള്ളി തെക്ക് കുമാരപുരം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത