ഉള്ളടക്കത്തിലേക്ക് പോവുക

കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

സമയമില്ലാ..... ഒന്നിനും സമയമില്ല
എന്നു പറഞ്ഞിരുന്ന എല്ലാവർക്കും
സമയമുണ്ട് ഏതിനും സമയമുണ്ട്
ഇപ്പോൾ എന്തിനും ഏതിനും സമയമുണ്ട്

കൊറോണയാം രോഗത്തിൻ വ്യാപനം
ഭീതി പരത്തുന്ന ലോകത്തെങ്ങും
ലോക്ക് ഡൗൺ കാരണം പുറത്തിറങ്ങാൻ
വയ്യ,വിലക്കാണ് എല്ലാത്തിനും വിലക്ക്.

എ+ നോക്കാതെ കുട്ടികൾ എല്ലാവരും
വീട്ടിലിരുന്നു വിജയം നേടി
മാതാപിതാക്കളും ഭാര്യയും മക്കളും
ഒന്നിച്ചിരുന്നു കളിച്ചീടുന്നു.

വീട്ടിലിരുന്നു കുറുമ്പു കാട്ടാം പിന്നെ
സോപ്പിട്ടു മേനിയും കൈയും കഴുകീടാം.
ക്രൂരമാം രോഗാണു പകരുമ്പോഴും
നിസ്വാർത്ഥ സേവനം ചെയ്യുമ്പോഴും
ആ പുണ്യ കർമ്മത്തിനൊപ്പത്തിന്
 സ്നേഹമാം കൈത്താങ്ങ് ഉറപ്പിച്ചിടാം.

അഭിനവ് ആർ
7 B കെ കെ കെ വി എം ഹയർ സെക്കന്ററി സ്ക്കൂൾ, പൊത്തപ്പള്ളി തെക്ക്, കുമാരപുരം, ആലപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത