കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/അകന്നു നിൽക്കാം അടുക്കാനായി

Schoolwiki സംരംഭത്തിൽ നിന്ന്
അകന്നു നിൽക്കാം അടുക്കാനായി

കൊറോണയെന്നാൽ പടരുന്നൊരു തരം
വൈറസ്സാണെന്നോർക്കുക നാം
നമ്മുടെ നാട്ടിൽ മാത്രമല്ല,ലോകത്തെല്ലാം
പടർന്നു കയറിയ സമ്മാനമിതെന്നോർക്കുക നാം

നമ്മുടെ അയലാം ചൈന നൽകിയ
ഭീകരമാമൊരു സമ്മാനം
അടുത്തിരുന്നാൽ ആർക്കും കിട്ടും സ്നേഹ സമ്മാനം
ഇത് ചൈന തൻ സ്നേഹസമ്മാനം

അകലം പാലിക്കുന്നവരോട്
അകന്നു നിൽക്കും സമ്മാനം
അടുത്തു നിൽക്കുന്നവർക്ക് നൽകും
മറന്നിടാത്തൊരു സമ്മാനം

കൈകൾ കഴുകുകയെന്നൊരു സത്യം‌
അകറ്റിടും ഈ കൊറോണയെ
സാനിറ്റൈസർ അകറ്റിടും ആ
മാരക മഹാമാരിയെ എന്നും എക്കാലവും

അകന്ന് നിൽക്കാം സോദരരേ
നമുക്കടുത്ത് നിൽക്കാൻ വേ​ണ്ടി
മീറ്ററിൽ അളക്കാതെ എന്നും
പാലിച്ചീടുക അകലം നാം തമ്മിൽ

കാവ്യ
5 എ കെ കെ കെ വി എം ഹയർ സെക്കന്ററി സ്ക്കൂൾ, പൊത്തപ്പള്ളി തെക്ക്,കുമാരപുരം,ആലപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത