പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധമാർഗ്ഗത്തിലൂടെ .
കണ്ണി മുറിച്ചിടാം നമുക്കി
ദുരന്തത്തിനലയടി തീർത്തൊരുമണ്ണിൽ ....
ശരീരത്തിനകലം കരുതുന്ന നാമിന്ന് ,
മനസ്സിനകലം കുറച്ചിടാം.
അല്പകാലം നാമകന്നിരുന്നാലും
ശേഷകാലം നാമൊരുമയോടെ..
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല ,
ഒരു ജനത തന്നെയല്ലേ...?
നിർദേശ പാലനം,നിർബന്ധകലം
നമുക്ക് പോരാടിടാം ഇന്നുതന്നെ ..
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കാൻ
ഒരു മനസ്സോടെ ശ്രമിക്കാം.
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
മുന്നേറിടം ഭയക്കാതെ ...
കരുതലോടീനാളുകൾ സമർപ്പിക്കാം ,
ഈ ലോകനന്മക്ക് വേണ്ടി ...
നമുക്ക് മുന്നേറിടാം പലദിനം കൂടി
നല്ല കാലത്തിന്റെ സ്മരണയോടെ ..