കെ.എം മുസ്തഫ മെമ്മോറിയൽ ജി.എൽ.പി.എസ്. മുണ്ടേങ്ങര/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണ ഉണ്ടത്രേ കൊറോണ
ഇപ്പോൾ കൊടും ഭീകരനാണ്
അവൻ ഒരു കൃമി കീടം
അഖിലാണ്ട ലോകവും വിറപ്പിച്ചു
കൊണ്ടവൻ അതിവേഗം പടരുന്നു
 കാട്ടുതീയായി വിദ്യയിൽ കേമനാം
മാനവരൊക്കെയും വിധിയിൽ
 പകച്ചങ്ങ് നിന്നിടുമ്പോൾ
വിരസത ഒട്ടുമേ പിടികൂടാതവൻ
 വിലസുന്നു ലോകത്തിൽ ഭീഷണിയായി
ഇനിയൊരു ഇനിയാര് മുൻപിൽ എന്നു
രാഷ്ട്രങ്ങൾ ഓരോന്നും ചൊല്ലിടുന്നു
 ഞാനില്ല ഞാനില്ല എന്നോതി കൊണ്ടവൻ
 ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായ്
കേമത്തം കാട്ടാൻ മുൻപന്തിയിൽ
 നിന്നവർ കേണിടുന്നു അൽപ
 ശ്വാസത്തിനായ് കേട്ടവ കേട്ടവർ
 അടക്കുന്നു മാർഗങ്ങൾ കേറി വരാതെ
തടഞ്ഞിട്ടുവാൻ കണ്ണിലും കാണാത്ത
 കാതിലും കേൾക്കാത്ത കൊറോണ
നീ ഇത്ര ഭീകരനോ ആണവാ ആയുധ
 കോപ്പുകൾ പോലും നിൻ
ആനന്ദ് നൃത്തത്തിൽ കളിപ്പാവ യോ
സങ്കടമുണ്ട് മനസ്സാകമെല്ലാമേ
സച്ചാരെ മനുജരെ ഓർത്തിടുമ്പോൾ
സത്യത്തിൽ ഈ ഗതി ചൂണ്ടിക്കാട്ടുന്നത്
സത്യമാർഗത്തിൻ ദിശയല്ലയോ
അഹന്തകളെല്ലാമെ വെടിയുക മനുഷ്യാ നീ
അഹങ്കരിക്കേണ്ടവൻ അവൻ
 അല്ലയോ നിസ്സാരനായ കൃമി കീടത്തെ
 കാണാതെ നിൻറെ നിസ്സാരത ഓർക്കുക നീ

ഹൈഫ പുതിയത്ത്
4എ ജി എം എൽ പി എസ് മുണ്ടേങ്ങര
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 08/ 07/ 2024 >> രചനാവിഭാഗം - കവിത