കെ.എം.ഒ.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

'ആമുഖം'


'എന്റെ ഗ്രാമം' എന്ന വിഷയത്തിൽ ഒരു പ്രൊജക്റ്റ് ചെയ്യാൻ അദ്ധ്യാപകൻ ആവശ്യപ്പെട്ടപ്പോൾ ചരിത്ര മുറങ്ങുന്ന കൊടുവള്ളിയെന്ന ഞങ്ങളുടെ കൊച്ചു ഹൈടെക് ഗ്രാമമാണ് മനസ്സിൽഓടിയെത്തിയത്. അതുതന്നെയാണ് സ്വർണ്ണത്തിന്റെ സ്വന്തം നാടെന്ന് പേരുകേട്ട കൊടുവള്ളിയുടെ കലാ-സാംസ്കാരിക വഴികളിലൂടെയുള്ള ഒരു സൈബർ സഞ്ചാരത്തിന് ഞങ്ങളെ പ്രോത്സാഹിപ്പിച്ചത്.

സുവർണ്ണ നഗരിയെന്ന് കിരീടമുറപ്പിച്ച് സ്വർണ്ണ വ്യാപാരത്തിലെ മന്നനായി കേരളത്തിലറിയപ്പെടുന്ന ഞങ്ങളുടെ പ്രദേശത്തിന് പറയാൻ തലമുറകളുടെ ചരിത്രമുണ്ട്.പ്രശസ്തനായ സ്കോട്ടിഷ് സഞ്ചാര സാഹിത്യകാരനായ ഫ്രാൻസിസ് ബുക്കാനൻ തന്റെ കൃതിയായ ' തി ജേർണി ത്രു ദ കൺഡ്രീസ് ഓഫ് കാനറ ആന്റ് മലബാർ ' -ൽ കൊടുവള്ളിയെ കുറിച്ച് പരാമർശിക്കുന്നത്, 'ഞാൻ കൊടുവള്ളിയിലേക്ക് പുറപ്പെട്ടു. ബ്രിട്ടീഷുകാർ “കടോള്ളി” എന്നായിരുന്നു ഈ പ്രദേശത്തെ വിളിച്ചിരുന്നത്. നിറയെ കാടുകളും കുന്നുകളും നിറഞ്ഞ വഴിയായിരുന്നു അവിടേക്ക്. പട്ടാള ക്യാമ്പുകൾ പ്രവർത്തിച്ചിരുന്നതിനാലാവണം നല്ല റോഡുകളും പാതകളും അവിടേക്ക് ഉണ്ടായിരുന്നു.' എന്നാണ്. നിരവധി മഹദ് വ്യക്തികൾക്ക് ജന്മം നൽകിയമണ്ണാണ് കൊടുവള്ളി.ശാസ്ത്ര-സാംസ്കാരിക രംഗങ്ങൾ മുതൽ ഇന്ത്യയുടെ ഭരണമണ്ടലം വരെയെത്തുന്നു ഈ നിര.എന്നാൽ പലപ്പോഴും കൊടുവള്ളിയെന്ന ഗ്രാമത്തിന്റെ നേട്ടങ്ങൾ വിസ്മരിക്കപ്പെടുന്നുവോ?. നാലക്ഷരങ്ങളിൽ ഒതുങ്ങേണ്ടതല്ല കൊടുവള്ളിയെന്ന വാക്ക്.ഗ്രാമത്തിന്റെ സാംസ്കാരിക പൈതൃകം പുതുതലമുറയിലേക്കും എത്തേണ്ടതുണ്ട്.IT @ School-ന്റെ പുതിയ സംരംഭമായ ' സ്കൂൾ വിക്കി '-യ്ക്കു വേണ്ടി തയ്യാറാക്കുന്ന ഈ പ്രൊജക്റ്റിലൂടെ ഞങ്ങളുടെ വിദ്യാലയവും സ്വന്തം ഗ്രാമത്തിനെ കുറിച്ച് അല്പം പറഞ്ഞുകൊണ്ട് ഈ ഉദ്യമത്തിൽ പങ്കാളികളാവുകയാണ്.



Ph.gif



പഠന വിഷയം


            'എന്റെ   ഗ്രാമം'
                                  കൊടുവള്ളിയുടെ ചരിത്ര-സാംസ്കാരിക വഴികളിലൂടെ..................................



ലക്ഷ്യങ്ങൾ


1. കൊടുവള്ളിയുടെ ചരിത്രം പുതുതലമുറക്കിടയിൽ പ്രചരിപ്പിക്കാൻ.

2. കൊടുവള്ളിയെ കുറിച്ച് കൂടുതൽ അറിയുന്നതിന്.

3. വിസ്മൃതിയിലായ ചരിത്രവും സംസ്കൃതിയുമെല്ലാം വരും തലമുറയ്ക്കായി കരുതിവെക്കാൻ.

4. പുതുതലമുറയ്ക്ക് വിവധരംഗങ്ങളിൽ വളർന്നു വരുന്നതിന് പ്രചോദനമേകാൻ.


  അവലോകനം

		24 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 22 വാർഡുകളുള്ള പഞ്ചായത്താണ് കൊടുവള്ളി. 40000-ത്തോളം
ജനങ്ങൾ  അധിവസിക്കുന്ന ഈ പഞ്ചായത്ത് കേരളത്തിലെ അറിയപ്പെടുന്ന  പഞ്ചായത്തുകളിൽ ഒന്നാണ്.

മൺകുടം നിർമ്മാണം ഇവിടുത്തെ പ്രധാന കരകൗശല നിർമ്മാണ പ്രവർത്തനങ്ങളിൽ ഒന്നാണ്, പ്രത്യേകിച്ച് മാനിപുരം-കളരാന്തിരി പ്രദേശങ്ങളിൽ. കൊടുവള്ളി ഗ്രാമവാസികളിൽ നല്ലൊരു ഭാഗവും പ്രവാസികളാണ്. ഇവിടുത്തെ ജീവിതരീതിയും കാഴ്ചപ്പാടും വിദേശ രാജ്യങ്ങളിലെ വരുമാനത്തെ ആശ്രയിച്ചിരിക്കുന്നു. വിദ്യാഭ്യാസം

വിദ്യാഭ്യാസപരമായി വളർന്നുകൊണ്ടിരിക്കുന്ന ഒരു പഞ്ചായത്താണിത്.10-ൽ കൂടുതൽ പ്രൈമറി സ്കൂളുകളും മൂന്ന് ഹയർസെക്കണ്ടറി സ്കൂളുകളും , ഒരു ആർഡ്സ് & സയൻസ് കോളേജും, ITC, TTI, കൂടാതെ ധാരാളം പാരലൽ കോളേജുകളും കൊടുവള്ളിയുടെ വിദ്യാഭ്യാസമേഖലയെ പുഷ്ഠിപ്പെടുത്തുന്നു. പുതിയ തലമുറയിലെ നല്ലൊരു ഭാഗം എഞ്ചിനീയറിംഗ്, മെഡിസിൻ, ഐ. ടി. മേകലകളിൽ പ്രവീണ്യം നേടിയവരാണ്.

 കല-സാംസ്കാരിക മേഖല
      പ്രമുഖ വ്യക്തികൾ
1.	M.P.C . അബുഹാജി :-MPC എന്ന പേരിൽ അറിയപ്പെടുന്ന കൊടുവള്ളിയിലെ ഒരു പ്രമുഖൻ. ജ്വല്ലറി ബിസിനസ്സും , ബിസിനസ്സ് ഗ്രൂപ്പും സ്വപ്രയത്നത്താൽ ഉയർത്തിയ ഒരു പ്രമുഖ സാമൂഹികപ്രവർത്തകൻ.

Abu.gif

2. K.K. മുഹമ്മദ് :- ഇന്ത്യയിലെ പ്രമുഖ ചരിത്ര ഗവേഷകനും കൊടുവള്ളിയുടെ അഭിമാനവും.

                         മുഷറഫ് താജ്മഹൽ സന്ദർശിച്ചപ്പോൾ സ്വാഗത പ്രസംഗത്തിന് നിയുക്തനായത് ഇദ്ദേഹമായിരുന്നു.

Kk.gif


3 P.C ജാഫർ I.A.S:- കൊടുവള്ളിയുടെ വിദ്യാഭ്യാസ മേഖലയിലെ ചരിത്ര വഴിയാണ് ,I A S -ലെ 112-ാം

                                  റാങ്കുമായി  പി.സി. ജാഫർ സൃ,ഷ്ടിച്ചത്. 2003- ൽ  കർണ്ണാടക കേഡറിൽ ട്രയിനിംഗ് 
                                  കഴിഞ്ഞ ഇദ്ദേഹം ഗുൽബർഹ് ജില്ലാപഞ്ചായത്ത് സെക്രട്ടറിയാണ്.


Jaf.gif


4. സി.ബാലൻ :- അമേരിക്കൻ രാസ നിർമ്മാണ ശാലയിൽ ജോലിചെയ്യുന്ന രസതന്ത്രജ്ഞനായ

                                കൊടുവള്ളി സ്വദേശിയാണ് സി. ബാലൻ.



അപഗ്രഥനം/നിഗമനം


സ്വന്തം നാടിന്റെ മൺമറഞ്ഞ മഹനീയ ചരിത്രം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്ക്കുൾ വിക്കിയിലേക്ക് എന്റെ ഗ്രാമം എന്ന പ്രോജക്ട് ഞങ്ങൾ ചെയ്തത്. ചരിത്രതാളുകളിൽ നിറഞ്ഞു നിൽക്കുന്ന ഒരു പൂർവ്വകാല ചരിത്രം കൊടുവളളിക്കുളളതായി ഈ പ്രോജക്ടിൽ നിന്നും നമുക്ക് മനസ്സിലാക്കാം. സാമൂഹികസാമ്പത്തിക രംഗങ്ങൾ ഇനിയും എത്രയോ ഉയരങ്ങളിലേക്ക് അതിവേഗത്തിൽ മുന്നേറിക്കൊണ്ടിരിക്കുന്ന ഈ നഗരം ചരിത്രതാളുകളിലെ തന്റെ സ്ഥാനം സ്ഥായിയാക്കിനുള്ള ശ്രമത്തിലാണ്.


 " catagory:എന്റെ ഗ്രാമം"