കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത് / ഇംഗ്ലീഷ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്‌കൂളിലെ ഇംഗ്ലീഷ് പഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സംഘടിപ്പിച്ച "പോയട്രി ഫെസ്റ്റിവൽ "ഏറെ ശ്രദ്ധേയമായി . വിവിധ ഭാഷകളിലുള്ള കവിതകളും , കവി പരിചയങ്ങളും ഫെസ്റ്റിവലിന്റെ മാറ്റ് കൂട്ടി.വ്യത്യസ്ത ഭാഷകളിലുള്ള കവിതകളുടെ അവതരണങ്ങൾ വിദ്യാർത്ഥികളിൽ പുത്തനുണർവ്വേകി. ഇംഗ്ലീഷ് കവിതകളിലെ പദ താളങ്ങൾ പരിചയപ്പെടുത്തുന്നത്തിനു പ്രത്യേക വേദിയൊരുക്കി . കവിതകളുടെ ദൃശ്യവൽക്കരണം നൂതനമായ ഒരു അനുഭവമായിരുന്നു .അധ്യാപകരായ ബിജുനാഥ് , ലിജിൻ , ഗ്ലോറി , ഷാജിത് , ഷൈജു ,സംഗീത , ഷീജു, എന്നിവർ നേതൃത്വം നൽകി .