കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/അക്ഷരവൃക്ഷം/കൊറോണ വൈറസ്, പേടി വേണ്ട കരുതൽ മതി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്, പേടി വേണ്ട കരുതൽ മതി

പോരാടുവാൻ നേരമായിന്നു കൂട്ടരേ
 പ്രതിരോധ മാർഗ്ഗത്തിലൂടെ,
 കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തി-
 നലയടികളിൽ നിന്നു മുക്തി നേടാം.
ഒഴിവാക്കിടാം സ്നേഹ സന്ദർശനം
 നമുക്ക് ഒഴിവാക്കിടാം ഹസ്തദാനം
 അല്പമകലാം, നാം അകന്നിരുന്നാലും
 പരിഭവിക്കേണ്ട പിണങ്ങിടേണ്ട
 പരിഹാസരൂപേണ കരുതലില്ലാതെ നടക്കുന്ന
 സോദരേ കേട്ടുകൊൾക
 നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
 ഒരു ജനതയെ തന്നെയല്ലേ
 ആരോഗ്യരക്ഷക്കു നൽകാം
നിർദ്ദേശങ്ങൾ പാലിച്ചിടാം മടിക്കാതെ
 ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ
 ഒരു മനസ്സോടെ ശ്രമിക്കാം
 ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
 മുന്നേറിടാം ഭയക്കാതെ
 ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം
 ഈ ലോകനന്മയ്ക്കുവേണ്ടി........

റിൻഷ ഷെറിൻ. കെ.സി
6D കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്, മലപ്പുറം, വേങ്ങര.
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത