കെ.ആർ.എച്ച് .എസ്.പാതിരിയാട്/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധം

അങ്ങനെ ഇന്ന് ഏപ്രിൽ 14 നാല് പണ്ടൊക്കെ ആയിരുന്നേൽ കുളിച്ചു അമ്പലത്തിൽ പോകേണ്ടതാണ്....., പക്ഷേ ഇക്കൊല്ലം വിഷുവിനെ കൊറോണ പിടിച്ചില്ലേ....!! കഷ്ടം.... 10 മണിക്കാണ് പ്രധാനമന്ത്രിയുടെ പ്രസംഗം .....പല്ലുതേച്ച് കുളിച്ച് ഞാനും ഇരുന്നു ടി വിക്കു മുന്നിൽ ഞാൻ മാത്രമല്ല അച്ഛനും അമ്മയും എല്ലാവരുമുണ്ട് പത്ത് പതിനാല് ദിവസത്തെ ഏകാന്തജീവിതം ഇന്ന് തീരുമോ എന്നാണ് ചോദ്യം. രോഗത്തെ ചെറുക്കാൻ വിറ്റാമിൻ ഉള്ള ഭക്ഷണം കഴിക്കാനും പാടത്തിറങ്ങി പണിയെടുക്കാനും പറഞ്ഞുകേട്ടിട്ടുണ്ട് .ഫോണുെം നോക്കിയിരിക്കണ്ട ഗ്രൗണ്ടിൽ പോയി കളിക്കാനും പറയാറുണ്ട്. എന്നിട്ടിപ്പോ എന്തായി ....?കഥ ആകെ മാറിയില്ലേ രോഗത്തെ പ്രതിരോധിക്കാൻ വേണ്ടത് വിറ്റാമിൻ അല്ല പകരം സോപ്പും ഹാൻഡ് വാഷും ആണ്. പാടത്തിറങ്ങി പണിയെടുക്കേണ്ട പകരം വീട്ടിലിരുന്നാൽ മതി ഗ്രൗണ്ടിൽ അല്ല പകരം ഫോണിൽ തന്നെ 24 മണിക്കൂറും കളിച്ചാലും അതും പ്രതിരോധം തന്നെ... കേൾക്കുമ്പോ രണ്ട് നെട്ട് ലൂസ് ആണോന്ന് എല്ലാവർക്കും തോന്നും ... പക്ഷേ സംഗതി സത്യമാണ്... ചൈനയിലും ഇറ്റലിയിലും ഫ്രാൻസിനും ഒക്കെ കടന്ന് സുന്ദരൻ കൊറോണ ഇന്ത്യയിലെത്തിയപ്പോൾ വന്ന മാറ്റമാണിത്. ജനങ്ങളുടെ വാമൂടി കെട്ടാൻ പറ്റുമോ? എന്ന് പലരും പല സാഹചര്യത്തിൽ പലരോടും ചോദിച്ചിട്ടുണ്ട്. പറ്റില്ല എന്ന് കരുതിയവർക്ക് തെറ്റി ഇപ്പൊ പ്രധാനമന്ത്രി വരെ വാമൂടിക്കെട്ടിയാണ് നടപ്പ് മാസ് ക് കൊണ്ട് മുഖം മൂടിയിലെങ്കിൽ ഇന്ന് അത് രാജ്യദ്രോഹക്കുറ്റത്തിന് സമാനമാണ് . എന്റെ കൊറോണേ നീ ഒരു സംഭവം തന്നെ .അതുകൊണ്ടല്ലേ മൂപ്പര് ലോക ഡൗൺ എന്ന് പേരിട്ടു എല്ലാവരോടും വീട്ടിലിരിക്കാൻ പറഞ്ഞത്. വീട്ടിലിരുന്നാണ് ഇപ്പൊ ഞങ്ങൾ കൊറോണയെ പ്രതിരോധിക്കുന്നത് കാലം പോയ പോക്കേ....! ഈ സമയത്തും സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്ന ചിലരുണ്ട് അതാരാണെന്ന് ചോദിച്ചാൽ ഞാൻ പറയും എന്റെ മുറ്റത്തെ വരിക്ക പ്ലാവാണെന്ന്... ഇത്രകാലമായി ഒരു പട്ടി പോലും തിരിഞ്ഞു നോക്കാതെ പ്രൗഢി നശിച്ച നിൽക്കുമ്പോൾ അല്ലേ കൊറോണ ഈ മൂപ്പരെ അനുഗ്രഹിച്ചത് അതുകൊണ്ട് എന്തായി ഇപ്പോ മലയാളിയുടെ ദേശീയ ഭക്ഷണം ചക്ക ആയില്ലേ. ഇപ്പോൾ പ്ലാവിന്റെ പ്രൗഢി ഒന്നു കാണുകതന്നെ വേണം. ഓ..പറഞ്ഞു സമയം പോയി ഇതാ പ്രസംഗം തുടങ്ങി മോദിജി എത്തി പക്ഷേ പ്രതീക്ഷിച്ചതൊന്നും നടന്നില്ല മൂപ്പര് ലോക ഡൗൺ മെയ് മൂന്നുവരെ നീട്ടി ഒരു ജയ്ഹിന്ദ് പറഞ്ഞുപോയി.... അപ്പോ രോഗപ്രതിരോധത്തിന് വീട്ടിൽ ഇരിക്കേണ്ടി വന്ന ഞാൻ അടക്കം പറഞ്ഞു പോയി ഗോ.....കൊറോണ....ഗോ

തേജസ്സ് . ഇ
8 E കെ.ആർ.എച്ച് .എസ്.പാതിരിയാട്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ