കെഐഎഎൽപിഎസ് കാഞ്ഞങ്ങാട്/അക്ഷരവൃക്ഷം/ മഹാവ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാവ്യാധി
 


നടുങ്ങുന്നു ലോകം......
മൂന്നക്ഷരം കേൾക്കുമ്പോൾ .......
തിരക്കുള്ള മനുഷ്യരെല്ലാം
അഭയം പ്രാപിച്ചു തൻ കുടിലിൽ

പണ്ഡിതനില്ല പാമരനില്ല
ദരിദ്രനെന്നില്ല പണക്കാരെന്നില്ല
വർഗ്ഗീയതയില്ല പക്ഷഭേദമില്ല
തുല്യരാം നാം ഈ മാരിക്കു മുന്നിൽ

ലോകമൊന്നാകെ പിടിച്ചുകുലുക്കിയ
മനുഷ്യനെ മൊത്തം ദുഃഖത്തിലാക്കിയ
വ്യാധിയെ കൂട്ടായ് അകറ്റിടേണം
ഭൂമിയെ പിന്നെയും സ്വർഗ്ഗമാക്കാൻ

$
മുഹമ്മദ്നിഹാജ്
3 A കെഐഎഎൽപിഎസ് കാഞ്ഞങ്ങാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത