കൂടുതൽ അറിയാൻ/എ യു പി സ്‌കൂൾ മനിശ്ശീരി

Schoolwiki സംരംഭത്തിൽ നിന്ന്
  • കാലിഡോസ്കോപ്പ് വിദ്യാഭ്യാസ ചാനൽ ചാന്ദ്രദിനത്തോടനുബന്ധിച്ചു സംസ്ഥാന തലത്തിൽ നടത്തിയ ഡിജിറ്റൽ ക്ലാസ്സ്‌ മത്സരത്തിൽ മനിശ്ശേരി എ യു പി യിലെ മൂന്ന് കുട്ടികൾ (അനുപ്രിയ,ഭഗത് ദേവദാസ്,നിവേദിത ) "ആകാശ്മിത്ര പുരസ്കാരം" കരസ്ഥമാക്കി. ഒരാൾക്ക് (വേദ) പങ്കാളിത്ത സർട്ടിഫിക്കറ്റും ലഭിച്ചു.
    Akashmithra.png
  • സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ശിശു ക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രഭാഷണ മത്സരത്തിൽ ഋഷിക്കേശിന് രണ്ടാം സ്ഥാനവും ശ്രീലക്ഷ്മിയ്ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.
    20220308 191617.jpg
  • കേരള ബാങ്ക് പെയിന്റിംഗ് മത്സരത്തിൽ ജില്ലാതലത്തിൽ ശ്രീനന്ദ പ്രസാദിന് മൂന്നാം സ്ഥാനം ലഭിച്ചു.
    20220309 101731.jpg
  • അമൃത മഹോത്സവത്തിൽ ദേശഭക്തി ഗാനത്തിന് രണ്ടാം സ്ഥാനം ലഭിച്ചു.
    Amruthamaholsavam.jpg
  • 195 രാജ്യങ്ങളുടെ പേര്, തലസ്ഥാനം, കറൻസി, ഔദ്യോഗിക ഭാഷ എന്നിവ 4മിനിറ്റ് 58 സെക്കന്റ് കൊണ്ട് പറഞ്ഞ് ഇന്ത്യൻ ബുക്ക്‌സ് ഓഫ് റെക്കോർഡ്സിൽ ഹൃഷികേശ് ഇടം നേടി .
    Hrishikesh india book of records.jpg
  • ടീം സ്കോർപിയോൺസ് ബ്ലാങ്ങാട് സംസ്ഥാനതലത്തിൽ നടത്തിയ ചിത്ര രചനാ മത്സരത്തിൽ വിജയികളായി .
    20220309 101646.jpg
  • കാലിഡോസ്കോപ്പ് വിദ്യാഭ്യാസ ചാനൽ അധ്യാപക ദിനത്തോടനുബന്ധിച്ചു നടത്തിയ ബെസ്ററ് ചൈൽഡ് ടീച്ചർ അവാർഡ് മൂന്നു പേർ (അമേയ എസ് നായർ , ഭഗത് ദേവദാസ് , അനുപ്രിയ .സി എസ് ) കരസ്ഥമാക്കി .
    20220309 101942.png
  • രാഷ്ട്രീയ ആവിഷ്‌കാർ അഭിയാൻ ശാസ്ത്ര ക്വിസിൽ യു പി വിഭാഗത്തിൽ  മൂന്നാം സ്ഥാനം .
    20220309 101805.jpg

ആവർത്തന പട്ടികയിൽ 118 മൂലകങ്ങൾ അവയുടെ പ്രതീകങ്ങളും 1 മിനിറ്റ് 9 സെക്കന്റ് കൊണ്ട് പറഞ്ഞു ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് നേടിയ വേദ എം.സി .

20220309 101706.jpg
  • അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ സബ് ജില്ലയിൽ രണ്ടാം സ്ഥാനം
  • 10 കുട്ടികൾ LSS ഉം 6 കുട്ടികൾ USS നേടി .