കുറ്റിക്കോൽ സൗത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/വിളിക്കാതെ വന്നവൻ

Schoolwiki സംരംഭത്തിൽ നിന്ന്
വിളിക്കാതെ വന്നവൻ

കൊറോണയെന്നൊരു ഭീകരൻ
അറിയാതെ വന്നൂ എൻ നാട്ടിൽ
പേടിയോടിന്നും ഞാൻ നോക്കിടുന്നു
സ്ഥാപനങ്ങളില്ല വാഹനങ്ങളില്ല
റോ‍ഡിലെങ്ങും ശാന്തത മാത്രമായ്
ജനങ്ങൾക്കു ജോലിയും കാശുമില്ല
പല വീടുകളും ദാരിദ്രത്തിലായ്
സർക്കാറിൻ നിർദ്ദേശം കേട്ടു
നമുക്കൊരുമിച്ച് പ്രവർത്തിച്ചിടാം
അവധിക്കാലമൊന്നാസ്വദിക്കാൻ
പറ്റാതാക്കിയീ ഭീകരൻ
കൊറോണയെന്നൊരു വ്യാധി കുറഞ്ഞീടാൻ
നമുക്കൊരുമിച്ച് പ്രാർത്ഥിച്ചീടാം
പുണ്യമാം ലോകത്തെ സംരക്ഷിക്കാൻ
സാമൂഹ്യ അകലം പാലിച്ചീടാം
അകന്നിരുന്നിട്ടൊന്നായ്
തുരത്താം കൊറോണയെ..
കാക്കാം നമ്മുടെ നാടിനെ..
 

അശ്വൻ ബാബു
5 കുറ്റിക്കോൽ സൗത്ത് എൽ പി സ്ക്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത