കുറ്റിക്കോൽ സൗത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/നമ്മുടെ ജീവ൯

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ ജീവ൯

മാനവരാശിയെ മുഴുവ൯ നശിപ്പിക്കാ൯ പുതുതായി ഉടലെടുത്ത കൊറോണ വൈറസ് .ചൈനയിൽ വന്നപ്പോൾ നാം കരുതി ഇവിടെ എത്തില്ലാന്നു.എന്നാൽ ലോകരാജ്യം മുഴുവ൯ കടന്ന് അത് നമ്മുടെ കൊച്ചു കേരളത്തിൽ എത്തിയിരിക്കുകയാണ്. കൊറോണ നീ നമ്മളോട് എന്ത് ദ്രോഹമാണ് കാണിക്കുന്നത്......എത്ര പേരുടെ ജീവനാണ് നീ എടുത്തത്......! നീ വമ്പൻ ലോകരാജ്യങ്ങളിൽ വിജയിച്ചേക്കാം....എന്നാൽ എന്റെ കൊച്ചു കേരളത്തിൽ നീ വാഴുകയില്ല.

സർക്കാരും ആരോഗ്യപ്രവർത്തകരും പോലീസും നിന്നെ വീഴ്ത്താൻ വല വിരിച്ചു.അവരോടൊപ്പം ഞ‍ങ്ങളും ഉണ്ട് നിന്നെ ഓടിക്കാൻ. കൊറോണ വൈറസിനെതിരെ നമുക്ക് പോരാടാം.പ്രതിരോധിക്കാം,അതിജീവിക്കാം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകൊണ്ട് മുഖം മറച്ചിടാം. ഹാന്റ് വാഷ് ഉപയോഗിച്ച് കൈകഴുകാം. സാമൂഹികഅകലം പാലിക്കാം.സുരക്ഷിതരായിരിക്കാം.ഭയം വേണ്ട ജാഗ്രത യോടെയിരിക്കാം..ചങ്ങല പൊട്ടിക്കാം സമൂഹന൯്മയ്ക്കായ്..നമ്മുടെ ജീവൻ നമ്മുടെ കൈകളിൽ സുരക്ഷിതമായിരിക്കട്ടെ........

ശിവാനി സി
5 കുറ്റിക്കോൽ സൗത്ത് എൽ പി സ്ക്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം