കുറ്റിക്കോൽ സൗത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/തോൽപിക്കാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
തോൽപിക്കാം കൊറോണയെ

കൊറോണയെന്ന ഭീകരനെ
തടുത്ത് തടഞ്ഞ് മുന്നേറുക നാം
തോൽപ്പിക്കാനാകില്ല കേരളത്തെ
തോൽപ്പിക്കാനാകില്ല മലയാളത്തെ
നല്ല ശീലങ്ങൾ വളർത്തീടുവാൻ
കൊവിഡ് നൽകിയ പാഠമിത്
നന്മതൻ ചാരേ നടന്നീടുവാൻ
കാലമൊരുക്കിയ രോഗമിത്
അറിവ് പകർന്നും അകന്നുനിന്നും
അകറ്റി നിർത്തുക രോഗത്തെ
പാലിക്കുക നാം വ്യക്തി ശുചിത്വം
നേടിയെടുക്കുക ആരോഗ്യം
അസുഖം പകരും വഴികളിലൊന്നും
അരുതേ നമ്മൾ പോകരുതേ
പുത്തനണർവിന്റെ പുതു-
ലോകം നേടാനായി
കാത്തിരിക്കാം നമുക്ക് കാത്തിരിക്കാം.
 

സൗരവ് സുരേന്ദ്രൻ
5 കുറ്റിക്കോൽ സൗത്ത് എൽ പി സ്ക്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത