ഇപ്പോഴെങ്ങും ലോക്ക്ഡൗണാണേ
കാരണമാമൊരു വൈറസ്സാണെ
കൊറോണയെന്നൊരു ഭീകരനാണിവ൯
സ്ക്കൂളും ഇല്ല മാളും ഇല്ല
ഓഫീസുമില്ല പാർക്കും ഇല്ല
ഇപ്പോഴെന്നും വീട്ടിലുമാണേ
പൂരവും പോയി വിഷുവും പോയി
ആഘോഷങ്ങൾ എല്ലാം പോയി
ലോകമെങ്ങും ശവപ്പറമ്പായി
കാരണമാമീ കൊറോണയാണേ
കൈകൾ നന്നായ് കഴുകീടാം
വ്യക്തിശുചിത്ം പാലിക്കാം
ലഷ്മണരേഖ വരച്ചീടാം
കോവിഡിനെ തോല്പിച്ചീടാം
അകലം പാലിച്ചൊറ്റ മനസ്സായ്
ചേർന്നീടാം ഒന്നായീടാം ..