വുഹാനിൽ നിന്ന് അഗ്നിചിറകുമായ്
പറന്നിറങ്ങിയ മഹാമാരി
ലോകരാജ്യത്തെ മനുഷ്യരാശിയെ
ഒന്നായ് വിറപ്പിച്ച് കൊന്നൊടുക്കുന്നു
കേരളനാട്ടിലും ഭീതിവിതച്ചിട്ട്
വീട്ടുതടങ്കലിലായ് മനുഷ്യരെല്ലാം
വ്യക്തിശുചിത്വവും പരിസരശുചിത്വവും
സാമൂഹ്യഅകലവും പാലിക്കുന്നു നാം
കേരളമാണിത് തളരില്ല നാം
പിടിച്ച്കെട്ടും ഈ മഹാമാരിയെ
ആശങ്കവേണ്ട ജാഗ്രതയോടെ
ഏകമനസ്സോടെ കാക്കണം നാം