കൊറോണ വൈറസ് വന്നു.
ലോകം മുഴുവൻ പടർന്നു നിന്നു.
സ്കൂൾ എല്ലാം പൂട്ടിച്ചു.
കുട്ടികൾ വീട്ടിൽ തന്നെയായി
മനുഷ്യർ മരിച്ചുകൊണ്ടിരിക്കുന്നു
ഭാരതം താഴിട്ടു പൂട്ടി
റോഡിൽ വാഹനമില്ലാതായി
തിക്കും തിരക്കും ഇല്ലാതായി
ആളുകൾക്ക് പണിയും ഇല്ലാതായി
പടക്കവും പുത്തനുടുപ്പുമില്ലാതെ
വിഷുവും കടന്നു പോയി
കൈയും മുഖവും സോപ്പിട്ട്
കഴുകീടാം നമ്മുക്കിടക്കിടെ
ശുചിത്വത്തോടെ ,ശ്രദ്ധയോടെ
അകന്നിരിക്കാം നമ്മുടെ നന്മക്കായ്.
നമ്മുക്കൊന്നിച്ചു നേരിടാം
കൊറോണ എന്നൊരു ഭീകരനെ