കുറുമ്പനാടം സെന്റ് ആന്റണീസ് എൽ പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

1916 - ൽ ബഹു . സേവ്യർ പയ്യമ്പള്ളി അച്ചൻ കുറുമ്പനാടം സെൻറ് ആൻറണീസ് ഫെറോന പള്ളിയിൽ രണ്ടാം പ്രാവശ്യം വികാരിയായി  നിയമിക്കപ്പെടുകയും വേണ്ടവിധം എഴുത്തുകുത്തുകൾ നടത്തിയതിന്റെ ഫലമായി  ഈ കെട്ടിടത്തിൽ ഒരു പെൺ പള്ളിക്കൂടം നടത്തുന്നതിന് അനുവാദം ലഭിക്കുകയും ചെയ്തു .അങ്ങനെയാണ് സെന്റ് ആന്റണീസ് എൽ . പി . സ്കൂൾ രൂപം കൊണ്ടത് .  അന്ന് വൈദിക വിദ്യാർത്ഥിയായിരുന്ന ബഹു . ജോർജ് മുക്കാട്ടുകുന്നേൽ സ്കൂളിന്റെ കാര്യത്തിൽ താല്പര്യമെടുക്കുകയും അന്നത്തെ നിലയിൽ സ്കൂൾ കെട്ടിടം പണി പൂർണമാക്കുവാൻ ബഹു . വികാരിയച്ച നോടൊപ്പം വേണ്ടവിധം സഹായിക്കുകയും സഹകരിക്കുകയും ചെയ്തു . ആ സ്കൂൾ കെട്ടിടമാണ് ബഹു . മാത്യു കല്ലുകളും അച്ചന്റെ കാലം വരെ നിലനിന്നു പോന്നിട്ടുള്ളത് . സ്കൂളിന്റെ നവതിയാഘോഷങ്ങളുടെ ഭാഗമായി സ്കൂൾ കെട്ടിടം പുതുക്കി പണിയണമെന്ന് ജനങ്ങൾ ആഗ്രഹിക്കുകയും അഭിവന്ദ്യ  മാർ ജോസഫ് പൗവത്തിൽ പിതാവിന്റെ അനുവാദത്തോടുകൂടി ബ . മാത്യു കല്ലുകളും അച്ചൻ എൽ . പി . സ്കൂൾ പുതുക്കിപ്പണിയുകയും ചെയ്തു. എൽ . പി . സ്കൂളിനുവേണ്ടിയുള്ള പുതിയ പുതിയ കെട്ടിടത്തിന്റെ ശില 2006 ആഗസ്റ്റ് 15 ന് അഭി വന്ദ്യ മാർ ജോസഫ് പൗവത്തിൽ വെഞ്ചരിച്ചു . പൂർവ്വവിദ്യാർത്ഥി ശ്രീ . ജോസഫ് സെബാസ്റ്റ്യൻ പുല്ലാംകളം 2006 മെയ് 5 ന് ശിലാസ്ഥാപനം നടത്തി . 2010 മെയ് 5 ന്  വികാരി വെരി . റവ . ഫാ . മാത്യ കല്ലുകളും പുതിയ കെട്ടിടം വെഞ്ചരിക്കുകയും അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു . ശ്രീ . എം . എ . ദേവസ്യ മുളവന ( കൺവീനർ ) , ശ്രീമതി ലിസമ്മ ജോസഫ് ( ഹെഡ്മിസ്ട്രസ് ) , ശ്രീമതി സ് ദേവസ്യ കളത്തിൽപ്പറമ്പിൽ ( സെക്രട്ടറി ) എന്നിവർ നിർമ്മാണ കമ്മറ്റിക്ക് നേതൃത്വം നൽകി . ബ . കല്ലുകളം അച്ചനുശേഷം പുത്തൻകളത്തിൽ ബഹു . സേവ്യറൻ 2010 - ൽ വികാരിയായി ചാർജെടുത്തു . ബഹു പുത്തൻകളത്തിലച്ചന്റെ കാലത്ത് ചുറ്റുമതിൽ കെട്ടുകയും കെട്ടിട ത്തിന്റെ മുകൾ ഭാഗത്ത് മട്ടിയിടുകയും പള്ളിയാവശ്യങ്ങൾക്കും സ്കൂൾ ആവശ്യങ്ങൾക്കും പ്രയോജനകരമാകത്തക്കവിധത്തിൽ ഒരു ഹാൾ കിട്ടത്തക്കവിധം കെട്ടിടം പണി പൂർത്തീകരിക്കുകയും ചെയ്തു .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം