കുമരങ്കരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മറ്റൊരു അണുബോംബ്

Schoolwiki സംരംഭത്തിൽ നിന്ന്
മറ്റൊരു അണുബോംബ്

ണ്ടാം ലോക മഹായുദ്ധത്തിൽ ലോകത്തെ അണുബോംബുകൾ വിറപ്പിച്ചു. അതിനേക്കാൾ ഭീകരമായ ഒരു അവസ്ഥയിലാണ് ലോകത്തെ കൊറോണ എത്തിച്ചിരിക്കുന്നത്. യുദ്ധം അതിൽ ഏർപ്പെട്ട രാജ്യങ്ങളെ മാത്രമായിരുന്നു ബാധിച്ചിരുന്നത്.

അണുബോംബിനേക്കാൾ മാരകമായ ഒന്നാണ് കൊറോണ . ലോകത്തെ മുഴുവൻ അത് ബാധിച്ചിരിക്കുന്നു. ചൈനയിൽ തുടങ്ങി , അത് ലോകത്തിന്റെ എല്ലാ കോണകളിലേക്കും വ്യാപിച്ചു.

ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യമായ അമേരിക്കയും മറ്റു രാജ്യങ്ങളും ഈ വൈറസ്സിന്റെ മുന്നിൽ വിറച്ചു കൊണ്ടിരിക്കുകയാണ്. എല്ലാ രാജ്യങ്ങളും അവരവരുടെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവച്ചു ഈ വൈറസ്സിനെതിരെ പൊരുതുകയാണ്.

ഇന്ത്യയിൽ, വളരെ മികച്ച രീതിയിൽ ആണ് നമ്മൾ പ്രതിരോധ പ്രവർത്തനങ്ങൾ ഏറ്റെടുത്തത്. കേരളത്തിലെ , പ്രവർത്തനങ്ങൾ ആകട്ടെ, ലോക ശ്രദ്ധ നേടുകയും ചെയ്തു. അപകടം ഇനിയും ഒഴിഞ്ഞു പോയിട്ടില്ല. നമുക്ക് ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്. അതിനായി നമുക്ക് ഏകമനസ്സോടെ പരിശ്രമിക്കാം.

അലീന അനീഷ്
ക്ലാസ് 4, ഗവ.എൽ.പി.എസ്. കുമരങ്കരി, വെളിയനാട് , ആലപ്പുഴ
വെളിയനാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം