കുന്ദമംഗലം എച്ച്.എസ്സ്.എസ്സ്, കുന്ദമംഗലം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആദ്യത്തെ പ്രസിഡന്റ് കെ.പി ചന്തപ്പന് ആയിരുന്നു. സൊസൈറ്റിയുടെ റജിസ്ട്രേഷന് നമ്പര് 7 of 1951. സ്കൂളിന്രെ ശിലാസ്ഥാപന കര്ന്നം 1951 ഏപ്രില് 22-ാം തിയ്യതിമലബാര് ഡിസ്ട്രിക്ട് ബോര്് പ്രസിഡന്റ്കെ.എം മുകുന്ദന് നിര്വ്വഹിച്ചു. പ്രാഥമിക സൌകര്യങ്ങളൊരുക്കി ഹൈസ്കൂളിന്െ മുന്നോടിയായി 1951 ജൂണ് 6 ന് മിഡില് സ്കൂള് സമാരംഭിച്ചു. ആരംഭത്തില് 222( 206 ആണ്, 16 പെണ്) വിദ്യാര്ത്ഥികളും 8 അധ്യാപകും, 1 പ്യൂണുമായിരുണ്ടായിരുന്നത്. എം.കേളനായിരുന്നു ആദ്യം ചേര്ന്ന വിദ്യാര്ത്ഥി. കൃഷ്ണന് നമ്പൂതിരിയായിരുന്നു ആദ്യ പ്രധാനാധ്യാപകന്. 1952 ല് നാലാം ഫോറം ആരംഭിച്ചു. 1955 ല് ഈ വിദ്യാലയം പരിപൂര്ണ്ണ ഹൈസ്കൂളായി മാറി. കുന്നമംഗലം അങ്ങാടിക്കും കോഴിക്കോട്-വയനാട് റോഡിനും അടുത്ത് 317 സെന്റ്റ് സ്ഥലത്തായാണ് ഈ വിദ്യാലയം. (റീ. സരവ്വേ നമ്പര് 341). നന്നേ ഞെരുങ്ങിയാണ് ആദ്യകാലത്ത് സ്ഥാപനം മുന്നോട്ട് നീങ്ങിയത്.സുസ്സജ്ജമായ കെട്ടിടങ്ങളോ സംവിധാനമോ ഉണഅടായിരുന്നില്ല. ഓലമേഞ്ഞ തട്ടിക കൊണ്ടു മറച്ച ഷെഡ്ഡുകളിലാണ് ക്ളാസുകള് നടന്നിരുന്നത്. ഈ പരിമിതികളൊന്നും സേവനോത്സുകാരായ അധ്യാപകര്ക്കും പഠനനിരതരായ വിദ്യാര്ത്ഥികള്ക്കും തടസ്സമായിരുന്നില്ല. ശോചനീയമായിരുന്നു അന്നത്തെ വിദ്യാര്ത്ഥികളുടെ സ്ഥിതി. തോടും മേടും താണ്ടി എട്ടും പത്തും നാഴിക നടക്കണം. മാസഫീസോ പത്തേകാല് രൂപ. എട്ടോപത്തോ തെങ്ങോ , എപ്പോഴെങ്കിലും കൂലിപ്പണിയുമായ് കഴിയുന്ന 80% കുടുംബാഗങ്ങള്ക്കും ഇതു ദുസ്സാധ്യമായിരന്നു. ഇതിനു പോംവഴിയായ് വിദ്യാര്ത്ഥികളും അധ്യാപകരും ചേര്ന്ന് ഒരു പുവര് ബോയ് ഫണ്ടുണ്ടാക്കി. അതിന്റെ തണലില് രക്ഷപ്പെട്ടവര് ഏറെയുണ്ട്. ബാക്കിയുള്ളവര് വാഴ, ചേന തുടങ്ങിയവ കൃഷി ചെയ്തും മണ്ണിനോട് പൊരുതിയും മുന്നേറി പഠിച്ചു. പ്രഗത്ഭനായ ഒരധ്യാപകനും സംഘാടകനുമായിരുന്ന ടി.കെ. വെങ്കിടേശന് ഹെഡ്മാസ്റ്ററായി 1953 ജൂലായ് മാസത്തില് ഈ വിദ്യാലത്തല് ചാര്ജ്ജെടുത്തത് വിദ്യാലത്തിന്റ്റെ ചരിത്രത്തില് സുപ്രധാനമായ ഒരു കാലഘട്ടത്തിന്റ്റെ തുടക്കമാണ്. അദ്ദേഹത്തിന്റ്റെ പരിശ്രമഫലമായി സ്ഥലത്തെ വ്യാപാര പ്രമുഖനായ കെ.പി.ചോയി 1954ല് എജ്യുക്കേഷന് സൊസ്സൈറ്റിയില് അംഗമാകുകയും പ്രസിഡന്റ്റ് സ്ഥാനം സ്വീകരിക്കുകയും ചെയ്തു.ശോചനീയാവസ്ഥയില് കിടന്നിരുന്ന ഈ വിദ്യാലയത്തെ ഇന്നത്തെ നിലയിലേക്ക് എത്തിച്ചത് അദ്ദേഹത്തിന്റ്റെ മഹാമനസ്കതയാണ്.തുടര്ന്ന് ഈ വിദ്യാലയത്തിന് ഉണ്ടായ പുരോഗതിയും പ്രശംസാവഹമാണ്. കെ.പി. ചോയിയുടെ നിര്യാണാനന്തരം ഭരണ സാരഥ്യം വഹിച്ച കെ.പി.ചന്ദ്രന്, വിനോദ്.കെ.പി എന്നിവരുടെ പ്രവര്ത്തനങ്ങളും വിദ്യാലയത്തെ ഉന്നതിയിലേക്ക് നയിച്ചു. ഈ വിദ്യാലയത്തിലെ പ്രഥമ അധ്യാപകരില് പ്രമുഖര് കൃഷ്ണന് നമ്പൂതിരി, വെങ്കിടേശ്വര അയ്യര്, കെ.ആര്.പരമേശ്വ അയ്യര്, പി.കെ. ബാലക്രഷ്ണന് നായര് തുടങ്ങിയവരാണ്. വെങ്കിടേശ്വര അയ്യര്ക്ക് ദേശീയ അധ്യാപക അവാര്ഡ് ലഭിച്ചിട്ടുണ്ട്. 1955 ആദ്യ sslc വിജയം 85% ആയിരുന്നു.

2000-2001 അധ്യയന വര്ഷത്തില് ഈ വിദ്യാലയം എച്ച്.എസ് ആയി. കംപ്യൂട്ടര് സയന്സ്, കൊമെഴ്സ്, ബയോളജി എന്നീ മൂന്നു ബാച്ചുകളാണുള്ളത്. ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി, കംപ്യൂട്ടര് എന്നിങ്ങനെ സുസ്സജ്ജമായ ലബോറട്ടറികള് വിദ്യാലയത്തിലുണ്ട്.അഞ്ചാം തരം മുതല് ഇംഗ്ളീഷ് മീഡിയം ക്ളാസുകളുണ്ട്. സുസ്സജ്ജമായ ആറേഴ് കെട്ടിടങ്ങള്, ജലവിതരണ സംവിധാനം, സ്റ്റേജ്, കളിസ്ഥലം, മികവുറ്റ ഗ്രന്ഥാലയം, ലബോറട്ടരി തുടങ്ങിയവയുള്ള ഈ വിദ്യാലയമിന്ന് ഭൌതിക സൌകര്യങ്ങളില് മികവുറ്റതാണ്.