കാവുംവട്ടം യു പി എസ്/അക്ഷരവൃക്ഷം/പരിസരശുചിത്വവും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസരശുചിത്വവും രോഗപ്രതിരോധവും

ഓരോ ജീവിയും അതിനു ചുറ്റുപാടുമുള്ള മറ്റു സഹജീവികളും അജൈവ ഘടകങ്ങളുമായി പരസ്പരാശ്രയത്തിലും സഹവർത്തനത്തിലുമാണ് നിരന്തരം ജീവിക്കുന്നത്. ഓരോ പ്രദേശത്തും ജൈവവൈവിധ്യം ആവാസവ്യവസ്ഥയ്ക്കും ഭീഷണിയാകുന്ന ഘടകങ്ങളേപ്പറ്റി പഠിക്കുകയും പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും ചെയ്തെങ്കിൽ മാത്രമേ മനുഷ്യസമൂഹത്തിന് തന്നെ നിലനിൽപ്പുള്ളു. ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യസ്ഥിതി നിലനിന്നിരുന്ന ഈ കൊച്ചുകേരളത്തിലെ സ്ഥിതി ഇന്ന് പാടെ മാറിക്കഴിഞ്ഞു. കേരളം ഇന്ന് പകർച്ചവ്യാധികളുടെ നാടായി മാറിക്കൊണ്ടിരിക്കുന്നു. പകർച്ചവ്യാധികൾ മിക്കവയും കൊതുകിലൂടെ പകരുന്നവയായതിനാൽ കൊതുകിന്റെ വൻതോതിലുള്ള വർദ്ധനവാണ് നിയന്ത്രണ വിധേയമായിരുന്ന പലതരം വൈറസുകളും കേരളത്തിൽ വീണ്ടും പ്രത്യക്ഷപ്പെടാൻ കാരണമായത്. കൂടാതെ മലിനജലം കെട്ടിക്കിടക്കുന്നതിലൂടെയും പരിസരശുചിത്വം ഇല്ലായ്മയും വ്യക്തിശുചിത്വക്കുറവും മറ്റു പല രോഗങ്ങൾക്കും കാരണമാകുന്നത്. മഞ്ഞപ്പിത്തം, എലിപ്പനി, ഡങ്കിപ്പനി, മലമ്പനി, പകർച്ചപ്പനി തുടങ്ങിയ അപകടകാരികളായ രോഗങ്ങൾ ഇന്ന് നമ്മുടെ പ്രദേശത്തും പിടിപെടുന്നു എന്നത് ആശങ്കയുണർത്തുന്ന കാര്യമാണ്.

വ്യക്തിശുചിത്വവും പരിസരശുചിത്വവും ഇല്ലാതെ വരുന്നതിന്റെ ഫലമായാണ് പകർച്ചവ്യാധികൾ ഉണ്ടാകുന്നത് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. കൊതുകുകളുടെ ക്രമാതീതമായ വർദ്ധനവും ശുദ്ധ ജല ദൗർഭല്യവുമാണ് മിക്ക പകർച്ചവ്യാധികളുടേയും പ്രധാന കാരണം. വ്യക്തിശുചിത്വം പാലിക്കുന്നതിനോടൊപ്പം തന്നെ പരിസര ശുചിത്വം പാലിക്കുന്നതിലൂടെയും കൊതുകുകളുടേയും മറ്റു രോഗകാരികളായ ജീവികളുടേയും പരിസരമലിനീകരണത്തിന്റേയും നിർമാർജ്ജനം ചെയ്യാൻ കഴിയും. ഇതിന് വ്യാപകമായ പ്രചാരണവും ബോധവൽക്കരണവും അത്യാവശ്യമാണ്. നാം ഓരോരുത്തരും വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുന്നതിനോടൊപ്പം പൊതുസ്ഥലങ്ങളും ജലസ്രോതസ്സുകളും മലിനമാക്കാതെ കാത്തുരക്ഷിക്കുകയും വേണം.

ശുചിത്വം ഒരു സംസ്കാരമാണ്. ഓരോ ജീവിയും അതിന്റെ ചുറ്റുപാടുമുള്ള മറ്റു സഹ ജീവികളും പ്രകൃതിയുമായി പരസ്പരാശ്രയത്തിലും സഹകരമത്തിലുമാണ് ജീവിക്കുന്നത്. ജീവന്റെ തുടർച്ചയ്ക്ക് പ്രകൃതിയുടെ നിലനിൽപ്പും പരിപാലനവും അത്യന്താപേക്ഷിതമാണ്. ഒരു പ്രദേശത്തെ ആവാസ വ്യവസ്ഥ നിലനിർത്തേണ്ടതും സംരക്ഷിക്കേണ്ടതും സമൂഹത്തിന്റെ കടമയാണ്. സമൂഹമാകട്ടെ വ്യക്തികളിലും കുടുംബങ്ങളിലും അതിഷ്ഠിതമാണ്. പ്രകൃതി നമുക്കായി ഒരുക്കിയിരിക്കുന്ന ജൈവവൈവിധ്യവും ആവസവ്യവസ്ഥയും സംരക്ഷിക്കപ്പെടണമെങ്കിൽ നമ്മൾ വ്യക്തികളിൽ ചില ശീലങ്ങൾ വളർത്തിയെടുക്കേണ്ടതുണ്ട്. വ്യക്തിശുചിത്വവും പരിസര ശുചിത്വവും ഇവയിൽ പ്രധാനമാണ്.

വ്യക്തിശുചിത്വം പാലിക്കുന്നവരിൽ പകർച്ചവ്യാധികൾ താരതമ്യേനെ കുറവായിരിക്കും. പരിസര ശുചിത്വത്തിനും പൊതുസ്ഥലങ്ങൾ ശുചിയായി സൂക്ഷിക്കുന്നതിനും വേണ്ടത്ര ശ്രദ്ധ ചെലുത്താറില്ല. ഇത് കൊതുകുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. കേരളം പോലുള്ള ജനസാന്ദ്രതയേറിയ പ്രദേശത്ത് ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉയർത്തുന്നു. വൈറൽ രോഗങ്ങൾ മൂലമുള്ള പകർച്ചവ്യാധികൾ കേരളത്തിൽ വർദ്ധിച്ചുവരാനുള്ള കാരണം ഇതാണ്. ആഹാര അവശിഷ്ടങ്ങളും ഉപയോഗ ശൂന്യമായ വസ്തുക്കളും മറവു ചെയ്യുന്നതിന് ഈ വീടുകളിൽ ഒന്നും വേണ്ടത്ര സജീകരണങ്ങൾ ഇല്ല. പ്ലാസ്റ്റിക് വസ്തുക്കൾ മണ്ണിൽ വലിച്ചെറിയുന്നത് നമ്മുടെ പരിസരത്തും മറ്റും മലിന ജലം കെട്ടിക്കിടക്കുന്നതിനും അതിലൂടെ പകർച്ചവ്യാധികളും മഞ്ഞപ്പിത്തം, എലിപ്പനി തുടങ്ങിയ രോഗങ്ങൾ ഉടലെടുക്കുന്നതിനും കാരണമാകുന്നു. ഇത്തരത്തിലുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ നമ്മുടെ സമൂഹത്തിൽ ഉണ്ടാകുന്നത് നമ്മുടെ ആവാസവ്യവസ്ഥയെത്തന്നെ തകരാറിലാക്കുന്നു. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിൽ നാം പിന്നോക്കം പോയിരിക്കുന്നു. ആഢംബരപൂർണ്ണമായ ജീവിത ശൈലികളും പല രോഗങ്ങൾക്കും ഇടയാക്കുന്നു എന്നത് ഗൗരവമായി കാണേണ്ട കാര്യമാണ്. ഈ പ്രകൃതിയും ഈ ജൈവവൈവിധ്യവും ആവാസവ്യവസ്ഥയുമൊക്കെ പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്തെങ്കിൽ മാത്രമേ മനുഷ്യനു നിലനിൽപ്പുണ്ടാകുകയുള്ളൂ എന്ന ബോധം ഇനിയും ജനങ്ങളിലേക്ക് എത്തിയിട്ടില്ല. ഇത് അപകരടകരമായ സ്ഥിതി വിശേഷമാണ്. പൊടുന്നനെ പ്രത്യക്ഷപ്പെട്ട ഇത്തരം പകർച്ച വ്യാധികൾ പോലും ജനങ്ങളെ ഓർമ്മപ്പെടുത്തുന്നതായി കാണുന്നില്ല.

ഈ കൊറോണകാലത്ത് ആളുകൾ നിർബന്ധിതമായി വീട്ടിൽ തന്നെ നിൽക്കേണ്ട അവസ്ഥ വന്നപ്പോൾ പ്രകൃതിയിൽ ഉണ്ടായ മാറ്റം അത്ഭുതപ്പെടുത്തുന്നതാണ് കല്ലായി പുഴയിലെ തെളി നീരും കൊച്ചിയിൽ നിന്നും കാണുന്ന പശ്ചിമ മലനിരകളും അതിന് ഉദാഹരണങ്ങൾ . ഒരു പളുങ്ക് പത്രം പോലെ ഈ പ്രകൃതിയെ ഉടഞ്ഞു പോവാതെ സൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തം ആണ്

ഋഷിക B S
6 B കാവുംവട്ടം യു പി സ്‌കൂൾ
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം