കാവുംഭാഗം എസ് യു.പി.എസ്/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

നിനച്ചിരിക്കാത്ത നേരത്ത്
കയറി വന്നൊരതിഥി
ലോകത്തെ വിറപ്പിച്ച
കൊറോണയെന്നൊരതിഥി
മഹാമാരിയായി ദുരിതം വിതച്ചു
കോവിഡ്19 എന്ന് പേരുമിട്ടു
വെറുമൊരു വൈറസിനു മുന്നിൽ
പകച്ചുനിന്നൂ മനുഷ്യർ
ഓര്ക്കാിപ്പുറത്ത് സ്കൂൾ അടച്ചു
 പൂര്ത്തി യാകാത്ത പുസ്തകതാളുകൾ
നിറം പകരാത്ത ചിത്രങ്ങൾ
പറയാൻ എല്ലാം ബാക്കിയായി
ജാഗ്രതയോടെ മുന്നേറാം
സമൂഹവ്യാപനമൊഴിവാക്കാൻ
കൈകഴുകി പൊട്ടിക്കാം
ഈ രോഗചങ്ങലയെ പൊട്ടിക്കാം
ആശങ്കയുടെ പുലരി മാറി
സന്തോഷത്തിൻ പുലരിക്കായി
പ്രതീക്ഷയോടെ കാത്തിരിക്കാം
കൊറോണയെ തുരത്തീടാം........

നിഷാൽ അ്നൂപ് കെ
6 A കാവുംഭാഗം സൌത്ത് യു‌പിസ്കൂൾ
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത