കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./സയൻസ് ക്ലബ്ബ് 2022-2023

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്ക്കൂളും പരിസരവും വൃത്തിയാക്കി. സോഷ്യൽ ക്ലബ്ബിലെ കുട്ടികളും ശുചീകരണത്തിൽ പങ്കാളികളായിരുന്നു.


ഇന്റർനാഷണൽ ആസ്റ്റീറോയിഡ് ഡേ

ഛിന്നഗ്രഹ ആഘാതത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനും  ആശയവിനിമയ പ്രവർത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കുന്നതിനുമായി ആഗോളതലത്തിൽ ആചരിക്കുന്ന 'അന്താരാഷ്ട്ര ഛിന്നഗ്രഹ ദിന'ത്തോടനുബന്ധിച്ച് 2022 ജൂൺ 30-ന് സ്‌കൂൾ വിദ്യാർത്ഥികൾക്കായി റീജിയണൽ സയൻസ് സെന്റർ & പ്ലാനറ്റോറിയം കാലിക്കറ്റ് സംഘടിപ്പിച്ച ഏകദിന ശിൽപശാലയിൽ നമ്മുടെ സ്കൂളിലെ 9ആം ക്ലാസ്സ്‌ വിദ്യാർത്ഥിനികളായ നൈഷ,സോയ എന്നിവർ പങ്കെടുത്തു.

ഓവർവ്യൂ ഓഫ് സ്പേസ് ആൻഡ് ടെക്നോളജി

ഐ. എസ്. ആർ. ഒ. ഡെറാഡൂൺ നടത്തിയ  "ഓവർവ്യൂ ഓഫ് സ്പേസ് ആൻഡ് ടെക്നോളജി " എന്ന ഓൺലൈൻ കോഴ്സ് സർട്ടിഫിക്കറ്റ് 6 വിദ്യാർഥികൾ നേടി. ആയിഷ ഷസ(8E), ആയിഷ ലിയ(8E), റിദ (9H), ഇഷ ഫാത്തിമ (9G), ഫാത്തിമ ഫർഹ (9F), ഫാത്തിമ മലീഹ (9F) എന്നീ വിദ്യാർത്ഥിനികളാണ് സർട്ടിഫിക്കറ്റ് നേടിയത്.

ചാന്ദ്രദിനവും സയൻസ് ക്ലബ്‌ ഉദ്ഘാടനവും

അപ്പോളോ 11 ചാന്ദ്രദൗത്യത്തിന്റെ ഭാഗമായി മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയതിന്റെ വാർഷികമാണ് അന്താരാഷ്ട്ര ചാന്ദ്ര ദിനം. സുസ്ഥിര ചന്ദ്രപര്യവേക്ഷണത്തെയും ഉപയോഗത്തെയും കുറിച്ചു അവബോധം വളർത്തുവാൻ ഇത് സഹായിക്കുന്നു.

കാലിക്കറ്റ്‌ ഗേൾസ് ഹൈസ്കൂൾ സയൻസ് and ഇന്നോവേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇതോടൊപ്പം സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം DEO ധനേഷ്.കെ പി നിർവഹിച്ചു. ചന്ദ്രനിലേക്കുള്ള വാട്ടർ റോക്കറ്റ് വിക്ഷേപണവും ചാന്ദ്രമനുഷ്യനും പരിപാടിയുടെ മുഖ്യ ആകർഷണം ആയിരുന്നു. കൂടാതെ ചാന്ദ്രദിന ക്വിസ്, ചാന്ദ്രദിനപതിപ്പ്, ചന്ദ്രനിലേക്കൊരു യാത്രാവിവരണം തയ്യാറാക്കൽ, ചാന്ദ്രദിന വീഡിയോ നിർമാണം എന്നീ മത്സരങ്ങളും ഉണ്ടായിരുന്നു.നസ്രിയ ജെബിൻ  സ്വാഗതം പറഞ്ഞ ചടങ്ങിൽ ജാരിയ.വി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ അബ്ദുൽ സർ, VHSE പ്രിൻസിപ്പൽ ശ്രീദേവി ടീച്ചർ, ഹെഡ്‌മിസ്ട്രെസ് സൈനബ ടീച്ചർ, PTA പ്രസിഡന്റ് അബ്ദുൽ നാസർ എന്നിവർ ആശംസകൾ അർപ്പിച്ചു. ആമിന ഷദ നന്ദി പറഞ്ഞു.

Meet the scientist Meet the scientist



Meet the scientist

സയൻസ് ആൻഡ് ഇന്നോവേഷൻ ക്ലബ്ബിന്റെയും ATAL Tinkering Lab ന്റെയും നേതൃത്വത്തിൽ 22.08.22 ന് മീറ്റ് ദി സയന്റിസ്റ് എന്ന പരിപാടി സംഘടിപ്പിച്ചു. പരിപാടിയിൽ Up, HS എന്നീ വിഭാഗങ്ങളിലെ സയൻസ് ക്ലബ് അംഗങ്ങളും TINKERING LAB അംഗങ്ങളും പങ്കെടുത്തു. A brief history of space exploration എന്ന വിഷയത്തെ പറ്റി UL SPACE CLUB ACTIVITY കോഡിനേറ്ററും NIT Calicut വിദ്യാർത്ഥിനിയുമായ ശ്രേയ സഞ്ജീവ് സംസാരിച്ചു. ബഹിരാകാശ മേഖലയിലെ മുന്നേറ്റങ്ങളും നഷ്ടങ്ങളും ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന് ചരിത്രവും ഭാവി പ്രോജക്ടുകളും എല്ലാം വിശദീകരിച്ചു. സയൻസ് ക്ലബ് പ്രസിഡന്റ് മിൻഹ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡന്റ് എ.ടി നാസർ അധ്യക്ഷത വഹിക്കുകയും സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി സൈനബ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. സയൻസ് ക്ലബ്ബ് കൺവീനർ ഹസ്ന സി. കെ നന്ദി പറഞ്ഞു.

ഓസോൺ ദിനം

സെപ്റ്റംബർ 16 ലോക ഓസോൺ ദിനത്തിൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.കുട്ടികൾ തന്നെ തയ്യാറാക്കിയ ഓസോൺ ദിന ബാഡ്ജ് വിതരണം സയൻസ് ക്ലബ്‌ അംഗങ്ങൾ പ്രിൻസിപ്പൽ അബ്ദു സർ, VHSE പ്രിൻസിപ്പൽ ശ്രീമതി ടീച്ചർ, ഹെഡ്മിസ്ട്രെസ് സൈനബ ടീച്ചർ എന്നിവർക്ക് നൽകി ഉദ്ഘാടനം ചെയ്തു.ചിരിപ്പിക്കുന്നതും എന്നാൽ ചിന്തിപ്പിക്കുന്നതുമായിരുന്നു ഓസോൺ ഡേ സ്കിറ്റ്. കൂടാതെ ഓസോൺ ഡേ റാലി, ഭൂമിയുടെ ചുറ്റും ഓസോൺ പ്രതീകം തീർക്കൽ, പോസ്റ്റർ നിർമാണ മത്സരം എന്നിവയും നടന്നു. പോസ്റ്റർ നിർമാണ മത്സരത്തിൽ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും നേടി.വിജയികൾക്ക് സമ്മാനദാനവും നടത്തി.

ശാസ്ത്രമേള

സ്കൂൾ ശാസ്ത്രമേള Scilore 2k22, 29. 9.2022 വ്യാഴാഴ്ച  വളരെ ഗംഭീരമായി നടന്നു. യുപി ഹൈസ്കൂൾ വിഭാഗങ്ങളിലായി മൊത്തം ഏഴ് സ്റ്റാളുകളിലായി ആയിരുന്നു സയൻസ് വിഭാഗം വിവിധയിനങ്ങൾ ക്രമീകരിച്ചിരുന്നത്. വിദ്യാർത്ഥികൾക്ക് ശാസ്ത്ര രംഗങ്ങളിൽ കഴിവ് തെളിയിക്കാനുള്ള വേദിയായ ശാസ്ത്രോത്സവത്തിൽ ലൂടെ കുട്ടികളുടെ അന്തർലീനമായ സർഗവാസനകൾ പരിപോഷിപ്പിക്കാൻ സാധിക്കുന്നു. വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ടും ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും പുത്തൻ ആശയങ്ങളും പ്രകടമാക്കുന്ന പരീക്ഷണങ്ങളും മോഡലുകളും കൊണ്ടും സയൻസ് മേള ശ്രദ്ധേയമായി. സെൻസിംഗ് റോബോട്ടുകളും അന്ധരായ വർക്കുള്ള വാക്കിംഗ് സ്റ്റിക്കും കാൻഡി വെൻഡിങ് മെഷീൻ ഒക്കെ പ്രത്യേക ആകർഷണം ആയിരുന്നു. നിശ്ചല മാതൃകയിൽ സുസ്ഥിര വികസന മാതൃക, ശുദ്ധജലവും ഉപ്പു ജലവും കൂടിച്ചേരുന്ന സമുദ്ര മാതൃക എന്നിവയും ശ്രദ്ധനേടി. ഇമ്പ്രോവൈസ്ഡ് പരീക്ഷണങ്ങളിൽ കേശികത്വം പാസ്കൽ തത്വവും വാതകമർദ്ദം എല്ലാം വിശദമാക്കുന്ന പരീക്ഷണങ്ങൾ കാണുകയുണ്ടായി. കൂടാതെ ഫണ്ട് സയൻസ് സെക്ഷനിൽ എലിഫന്റ് ടൂത്ത്പേസ്റ്റ് വോൾക്കാനോ ഇറപ്ഷൻ  എന്നിവയും കാണിച്ചിരുന്നു. ഇതോടൊപ്പം ട്രെയിനിങ് ടീച്ചേഴ്സ് ഒരുക്കിയ കാർഡിനെ മാതൃകയും മേളയുടെ പ്രത്യേക ആകർഷണമായിരുന്നു. കണ്ണ് കെട്ടി പ്രത്യേകം സജ്ജീകരിച്ച ക്ലാസ് മുറിയിലൂടെ കടന്നു പോകുമ്പോൾ കാട്ടിലൂടെ പോകുന്ന പ്രതീതി കുട്ടികൾക്ക് ലഭിക്കുന്നു. ടീച്ചർ സിനും ഇത് പുതിയൊരു അനുഭവമായിരുന്നു. വൈകീട്ട് സമാപന ചടങ്ങിൽ മുൻ ഐ. എസ്.ആർ. ഒ. ഡയറക്ടറായ ഇ.കെ കുട്ടി സാർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

സിറ്റി സബ്ജില്ലാ ശാസ്ത്രമേളയിൽ കുട്ടികൾ മികച്ച വിജയം കരസ്തമാക്കി. സ്റ്റിൽ മോഡലിൽ ഫാത്തിമ മലീഹ, ഫാത്തിമ സുഹദ എന്നിവരും ഇമ്പ്രൊവൈസ്ഡ് പരീക്ഷണത്തിൽ ദിയ്യ ഫാത്തിമ, ഫാത്തിമ ആശിക എന്നിവരും A ഗ്രേഡ് നേടി. വർക്കിംഗ്‌ മോഡലിൽ ഷറഫ ഫിറോസ്, ആമിന അംന എന്നിവർ 4 ലാം സ്ഥാനം നേടി.


World Space week celebration

space week 22
space week 2k22

(October 4-10 )ലോക സ്പേസ് വാരാഘോഷവുമായി  ബന്ധപ്പെട്ട് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്പേസ് ടെക്നോളജി എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഐ.എസ്.ആർ.ഒ ഡിപ്പാർട്ട്മെന്റ് ഓഫ് സ്പേസിലെ ടെക്നിക്കൽ ഓഫീസർ ആയ രഘുൽ.സി.ആർ സാറായിരുന്നു ക്ലാസ് എടുത്തത്. ബഹിരാകാശ സാങ്കേതികവിദ്യ, പര്യവേക്ഷണം, ഭൗമ നിരീക്ഷണം, ഭൂമിയുടെ അന്തരീക്ഷത്തിൽ അപ്പുറമുള്ള മറ്റു പ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്നതിനുള്ള സാങ്കേതിക വിദ്യയായ സ്പേസ് ടെക്നോളജിയെ പറ്റിയുള്ള സെമിനാറിൽ ബഹിരാകാശ വാഹനങ്ങൾ, ഉപഗ്രഹങ്ങൾ, ബഹിരാകാശ നിലയങ്ങൾ,പരിക്രമണ വിക്ഷേപണ വാഹനങ്ങൾ എന്നിവയെപ്പറ്റിയും വിശദീകരിച്ചു.സ്പേസ് ആഘോഷത്തിന് ഭാഗമായി ഐ.എസ്.ആർ.ഒ തിരഞ്ഞെടുത്ത സ്കൂളുകളിൽ സ്പേസ് ടെക്നോളജി എന്ന പ്രോഗ്രാം സംഘടിപ്പിക്കുന്നത്. പരിപാടിയിൽ വി എച്ച് എസ് ഇ പ്രിൻസിപ്പൽ ശ്രീദേവി ടീച്ചർ,എച്ച് എം സൈനബ ടീച്ചർ, പിടിഎ പ്രസിഡണ്ട് എ ടി നാസർ, സാലിഹ് സാർ എന്നിവർ സന്നിഹിതരായിരുന്നു.