കാര എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വമില്ലെങ്കിൽ

ശുചിത്വമില്ലെങ്കിൽ

നമ്മുടെ രാജ്യം കൊറോണയെന്നൊരു
രോഗം കൊണ്ടു പൊതിയുന്നു
കൊറോണയെന്നൊരു ഭീകരരോഗം
നമ്മുടെ നാട് നശിപ്പിച്ചു
അതിനാൽ നമ്മൾ ശ്രദ്ധിക്കേണം
പ്രതിരോധത്തിൽ മുഴുകേണം
കൈയ്യും കാലും കഴുകേണം
സാനിറ്റൈസർ കരുതേണം
വ്യക്തിശുചിത്വവും സാമൂ ഹികഅകലവും
നമ്മളെ ഇപ്പോൾ രക്ഷിക്കും
അതിനായ് നമ്മൾ പൊരുതേണം
കൊറോണയേ നാം വധിക്കേണം
പേടിക്കരുതേ പേടിക്കരുതേ
ജാഗ്രതയോടെ മുന്നേറൂ

ആധ്യ.എം വി
4. കാര എൽ പി സ്കൂൾ , കണ്ണൂർ ,മട്ടന്നൂർ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത