ലോക മുതലാളിത്ത രാജ്യങ്ങളെ കീഴടക്കിയ
കുഞ്ഞു വൈറസേ
നിനക്ക് എന്ത് നാമമേകി വിളിക്കേണ്ടു നമ്മൾ
കൊറോണ എന്നോ കോവിഡ് 19 എന്നോ
ചൈനയിലെ വുഹാനിൽ നീ എങ്ങനെ വന്നു
എങ്ങും മരണം താണ്ഡവമാടുന്നു
രാജ്യംമെല്ലാം അടച്ചു പൂട്ടി നിന്നെ
ഓടിക്കാൻ നോക്കുന്നു നമ്മൾ
നമ്മുടെ കൊച്ചു കേരളമോ നമ്പർ വൺ ആയി
സൗജന്യറേഷൻ സമൂഹ്യ അടുക്കള കളും
ഭക്ഷ്യധാന്യ കിറ്റും അതിഥി തൊഴിലാളികൾക്ക് പരിഗണനയും
ലോഗോൺ കൊണ്ടും അകന്നുനിന്നു
പിടിച്ചുകെട്ടാം ആ കുഞ്ഞു വൈറസിനെ
കോൾ സെൻറർ വഴി സേവനവും ആരോഗ്യമന്ത്രിയും മുന്നിലുണ്ട്
സാനിറ്റൈസറും സോപ്പും കൊണ്ടോ
20 മിനുട്ട് കൈകൾ കഴുകി
ഓടിച്ചിട്ടാം ഈ വൈറസിനെ
ഒഴിവാക്കിടാം സ്നേഹ സന്ദർശനം
ഒഴിവാക്കിടാം ഹസ്തദാനം