കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി നമ്മുടെ സ്കൂളിലും കുട്ടിക്കൂട്ടം യൂണിറ്റ് നിലവിൽവന്നു. 2017 മാർച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂൾ ഹാളിൽ ചേർന്നു. സ്കൂൾ ഐടി കോർഡിനേറ്ററായ ബിജു മാസ്റ്റർ കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ സന്തോഷ് കുമാറിന്റെ അധ്യക്ഷതയിൽ പിടിഎ പ്രസിഡണ്ട് ശ്രീ ജനു ആയിച്ചാങ്കണ്ടി പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.

   ആകെ അംഗങ്ങൾ : 65