കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/കുയിലിനോട്‌

Schoolwiki സംരംഭത്തിൽ നിന്ന്
കുയിലിനോട്‌


കളിക്കുയിലേ പുള്ളികുയിലേ
കാക്കക്കൂട്ടിലെന്തിനു- മുട്ടയിട്ടു?
ആരുമറിയിലെന്നോർത്തിട്ടോ.
ആരാന്റെ കൂട്ടിൽ മുട്ടയിട്ടു
കൂടുണ്ടാക്കാൻ മടിചിട്ടോ,
കാക്കക്കൂട്ടിൽ മുട്ടയിട്ടു.
അടയിരിപ്പാനറിയാനറിയാ-
ഞ്ഞിട്ടോ
അവിടെച്ചെന്നു നീ മുട്ടയിട്ടു
കള്ളിക്കുയിലേ- പുള്ളിക്കുയിലേ
കാക്കക്കൂട്ടിലെന്തിനു- മുട്ടയിട്ടു?
കുഞ്ഞിനെപ്പോറ്റാൻ- മേലാഞ്ഞിട്ടോ,
പാവം കാക്കയെ- പറ്റിക്കാനോ..

ഫാത്തിമത്തുൽ ഷിഫ ടി
5 C കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത