കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/ഓർമ്മപ്പെടുത്തൽ

Schoolwiki സംരംഭത്തിൽ നിന്ന്
ഓർമ്മപ്പെടുത്തൽ



ഹേ മനുഷ്യാ! ഇനിയും നിനക്ക്‌ കാലം പറഞ്ഞു തരണമോ?
നിന്റെ അഹങ്കാരത്തിൻ ചെയ്തികൾ...
നീ ചിന്തിക്കുന്നു !
നീയാണ് ലോകത്തിന്റെ അധിപൻ. നീ കാണിക്കുന്ന ഒരോ
തെറ്റുകളും അനുനിമിഷം ലോകം വെറുത്തു കൊണ്ടിരിക്കുന്നു.
നന്മയാം ഭൂമിയെ നിന്റെ പാദത്തിൻെറ അടിയിൽ ഞെരിച്ച്
അമർത്തുബോൾ ഓർക്കണം നീ.. വരാനിരിക്കുന്ന നാളുകൾ
നിന്നെയും നിന്റെ വംശത്തെയും കാർന്ന് തിന്നും..
കാലത്തിനറിയില്ല നിന്റെ കുലമേത് മതമേത് ഭാഷയേത് രാഷ്ട്രീയമേത്..
അങ്ങ് അകലെ പൊട്ടി പുറപ്പെട്ട വെറുമൊരു ക്രിമിക്കു മുന്നിൽ ജീവൻ നിലനിർത്താൻ വേണ്ടി
ഇതു വരെ ഉണ്ടാക്കിയ സുഖഭോഗങ്ങൾ വെടിഞ്ഞ് കൊണ്ട് നെട്ടോട്ടമോടുന്നു...
മിണ്ടാപ്രാണികൾക്ക് അറിയില്ല, മനുഷ്യൻ നെട്ടോട്ടമോടുന്നതെന്തിനെന്ന്
കാലത്തിന് അനുസരിച്ച് ജീവിക്കുന്നു മിണ്ടാപ്രാണികൾ,
തിക്കില്ല.. തിരക്കില്ല.. സുഖമായി ഈ ഭൂമിയിൽ.




അക്ഷിദ് റിജിത്ത്
7 C കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത