കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/അകലെ നിൽക്കൂ സുഹൃത്തേ

Schoolwiki സംരംഭത്തിൽ നിന്ന്
അകലെ നിൽക്കൂ സുഹൃത്തേ


അകലെ നിൽക്കൂ സുഹൃത്തേ
അരികിൽ വരാതെ നീ
അരികിലിപ്പോൾ വരാതെ നിന്നാൽ ഇനിയുമടുക്കാനാകുമല്ലോ
മലകടന്ന് പുഴകടന്ന് വന്ന മഹാമാരിയകററുവാനായ്
അകലെ നിൽക്കൂ സഖേ
ഇനിയുമരികിലടുക്കുവാനായ്
ചങ്ങലകൾ പൊട്ടിച്ചെറിയാം നമുക്കിപ്പോൾ
പുതുപുലരിയുണരുവാനായ്
ബന്ധനത്തിലാണെങ്കിലും
ഈബന്ധനം തരും ഭയരഹിത പുലരികൾ
ജാഗ്രതയിലിരിക്കാം തകർക്കാൻ
മഹാവിപത്തിൻറ വ്യാപനം
കണ്ടില്ലിന്നേവരെ ലോകം ഈവിധമൊരു മഹാമാരിയെ
അകലെ നിന്നിടാം അകറ്റിടാം മഹാമാരിയെ ,

അദ്വൈത്
9 F കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത