വൈറസാണ് കൂട്ടരെ
കൊറോണയാണ് കൂട്ടരേ
ദൃഷടിയിൽപെടാത്തൊരു
ഭീകരനാം കൂട്ടരേ
കൈകളൊക്കെ കഴുകിടാം
കണ്ണിലെയും വായിലെയും
സ്പർശനം ഒഴിവാക്കിടാം
അധികാരികൾ തൻ വാക്കുകൾ
കേട്ടിടാം പാലിച്ചിടാം
ആതുരസേവകരെ
തൊഴുതിടാം നമിച്ചിടാം
ചെറുത്തിടാം തുരത്തിടാം
പൊരുതിടാം ജയിച്ചിടാം.