കല്ലിങ്ങ‌ൂൽ എം എൽ പി എസ്/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണയെന്നൊരു 'കുട്ടിച്ചാത്തൻ'
നമ്മുടെ നാട്ടിലുമെത്തിപോയ്
വൈറസ് തന്നുടെയാക്രമണം
എവിടെയുമുണ്ടേ സൂക്ഷിച്ചോ
കളികൾക്കൊപ്പം പഠനവുമായി
വീട്ടിൽത്തന്നെയിരുന്നീടാം
കൈകൾ സോപ്പാൽ കഴുകീടാം
തമ്മിൽ അകലം പാലിക്കാം
കുട്ടികൾ ഞങ്ങൾ മൂക്കും, വായും
മാസ്‌ക്കുകൾ കെട്ടി മറച്ചീടും
ജീവനൊടുക്കും കോവിഡ് - 19
നിന്നെ ഞങ്ങൾ തുരത്തീടും.

റാനിയ പർവീൻ
3 എ കല്ലിങ്ങ‌ൂൽ എം എൽ പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത