കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/കുട്ടികളുടെ രചനകൾ-9
നിൻ ക്രൂരമാം കരങ്ങൾ
പെയ്‌ശാചികമാം കൈകൾ ...
ആ മലരണിക്കാടുകൾ കൊന്നൊടുക്കി
എന്തിനീ അത്യാഗ്രഹം അത്യാർത്തി ...
നിൻ ജീവനോളം ഉള്ളതാണ്
അതെന്നറിയാതെ ....
ഹരിതമാർന്നൊരു മലരണിക്കാടുകളെ
നിൻ ക്രൂരമാം പെയ്‌ശാചികമാം
കൈകൾ തിന്നൊടുക്കി ....
പേമാരി പെയ്യുംന്നേരം
ഹരിത ലായനി പോലെ തിളങ്ങിയിരുന്നിതാ ....
നിൻ ക്രൂരമാം കണ്ണുകൾ ....
ചിന്താ ഗതിയും കൊന്നൊടുക്കി
പച്ചവിരിപ്പ് വിരിച്ച പോലെ നിന്നിതാ
ഇന്നവിടെ ആ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച മാനിതാ ...
തീരുന്നില്ലയോ മനുഷ്യാ ...നിൻ ദുരാഗ്രഹം
നീ കൊന്നൊടുക്കുന്നത് ....
നിൻ ജീവൻ നിലനില്പിനെയാണ് ...
കേഴുന്നു നിന്നോട് ....
നിൻ ക്രൂരമാം ഹൃദയത്തോട്
പക്ഷി ജന്തു മൃഗാദികൾ
അലിയാതൊരം നിൻ
ക്രൂരമാം ഹൃദയം
നിൻ ദുഷിച്ചതാം കരങ്ങളാൽ
ആ മലരണിക്കാടുകൾ വിഴുങ്ങി
ഓർക്കുന്നില്ലാ ....നീ
നിൻ പ്രാണ വായുവാണ്
നിന്റെ അത്യാഗ്രഹത്തിന് ഇരയെന്ന്
ക്രൂരമാം ക്രൂരമാം കരങ്ങളാൽ
ഓർമയായ് മറഞ്ഞു മലരണിക്കാടുകൾ ....
ഫാത്തിമത്ത് റുഷ്‌ദ