കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/കുട്ടികളുടെ രചനകൾ-7
വായനയുടെ ആൾക്കൂട്ടം
കുട്ടനും ബാബുവും നടന്നു പോവുകയായിരുന്നു. അതാ അവിടെ ഒരു ആൾക്കൂട്ടം. അവർ പറഞ്ഞു നമുക്ക് അവിടെ എന്താണെന്ന് നോക്കാം. അങ്ങനെ അവർ നോക്കുമ്പോൾ അവിടെ വായന ദിനവുമായി ബന്ധപ്പെട്ട ചെറു പരിപാടികൾ നടക്കുകയാണ്. കുട്ടൻ പറഞ്ഞു. നമുക്ക് ആ പരിപാടിയിൽ പങ്കെടുക്കാം. ആ പരിപാടി നടക്കുന്നത് വായന ശാലയിലെ ആൾക്കാരാണ്. അവിടെ കുറെ കുട്ടികൾ ഇത്പോലെ പരിപാടി അവതരിപ്പിക്കുകയാണ്. അങ്ങനെ അവർ പരിപാടിയിൽ പങ്കെടുത്തു. രണ്ടു പേർക്കും നല്ല മാർക്കും ലഭിച്ചു. കഥ പറയലിൽ കുട്ടന് ഫസ്റ്റ് പ്രൈസ് കിട്ടി. കവിതയിൽ ബാബുവിന് ഫസ്റ്റ് പ്രൈസ് ലഭിച്ചു. പോസ്റ്ററിനും പ്രശ്നഗത്തിനും നല്ല മാർക്ക് ലഭിച്ചു. അവർ സന്തോഷത്തോടെ അമ്മയുടെ അടുത്തേക്ക് പോയി. അപ്പോൾ 'അമ്മ അവരെ പ്രശംസിച്ചു. അവർക്ക് ഗിഫ്റ് നൽകുകയും ചെയ്തു. പിന്നെ അവർ രണ്ടാളെയും വായന ശാലയിലെ ചേട്ടനായ ബോബി ചേട്ടനും അവരെ നന്നായി പ്രശംസിച്ചു. അവരെ ജില്ലാ തലത്തിൽ മത്സരപ്പിച്ചു. അവർ പിന്നെ സ്കൂളിലെ മത്സരത്തിൽ ചേരുകയും നല്ല മാർക്ക് വാങ്ങുകയും ചെയ്തു.
ഗുണപാഠം :അതാണ് പറയുന്നത് ചെയ്യാൻ കഴിയില്ല എന്ന് വിചാരിച്ചാൽ ഒന്നും സാധിക്കുകയില്ല. നമ്മൾ എല്ലാവരും നമുക്ക് കഴിയും എന്ന് വിചാരിച്ചാൽ എല്ലാം കഴിയും ....
റസ്‌ല ഫാത്തിമ .കെ.കെ.