കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/കുട്ടികളുടെ രചനകൾ-17
ദൃശ്യരൂപം
കാണാൻ കൊതിച്ചൊരാമുഖം
കുട്ടനും ബാബുവും നടന്നു പോവുകയായിരുന്നു. അതാ അവിടെ ഒരു ആൾകൂട്ടം. "കുട്ടാ നോക്ക് അവിടെ എന്തോ പ്രശ്നം ഉണ്ടെന്ന് തോന്നുന്നു". നമുക്കൊന്ന് നോക്കിയാലോ. അവിടെ എന്താ സംഭവിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷ അവന്റെ മനസ്സിൽ നിറഞ്ഞു. അവൻ കുട്ടന്റെ കയ്യും പിടിച്ചു വേഗതയിൽ നടന്നു. കൂടിയിരിക്കുന്ന ആൾക്കൂട്ടത്തിനിടയിൽ നുഴഞ്ഞു കയറി. കുള്ളനായതിനാൽ തന്നെ അവർക്കിടയിലൂടെ നീങ്ങാൻ കുട്ടൻ പറ്റി. അവൻ പിന്നിലായിരുന്ന ബാബുവിനോട് വേഗം വരാൻ പറഞ്ഞു. മുന്നിലേക്കുള്ള കാഴ്ച ശ്രദ്ധ തിരിച്ചു. പിന്നിലെത്തിയ ബാബുവിന്റെ കണ്ണുകൾ തിളങ്ങി. ആഗ്രഹിച്ചതെന്തോ നേടിയെടുത്ത സന്തോഷം അവന്റെ മുഖത്ത് പ്രകടമായി. ഒരുപാട് നാളുകളായി താനെന്നും ഫോണിൽ കാണാറുള്ള മുഖം. അതെ ഇതവർ തന്നെ. അവരുടെ നാമം ഉരുവിട്ട് കൊണ്ടവൻ തുള്ളി ചാടി. 'രാജു.....രാജു...'തന്റെ കൂട്ടുകാരൻ ഉരുവിടുന്ന പേര് കേട്ടതും കുട്ടൻ അത്ഭുതത്തോടെ മുന്നിലുള്ള ആളെ നോക്കി. ഇതാണോ ബാബു എന്നും പറയാറുള്ള ആ വ്യക്തി. സന്തോഷം കൊണ്ടവന്റെ കണ്ണുകൾ നിറഞ്ഞു. താൻ കണ്ട കാഴ്ച വിശ്വസിക്കാനാവാതെ അവൻ സ്തംഭിച്ചു നിനിന്നു. 'രാജീവ് ശങ്കർ'അതെ അദ്ദേഹം തന്നെ യൂട്യുബിലും ഫേസ്ബുക്കിലും വൈറലായ ആ വ്യക്തി. തെരുവിൽ പാടി അവസാനം സിനിമകളിലും ആൽബം സോങ്ങുകളിലും എത്തിയ അദ്ദേഹം. കണ്ടു പരിചയമില്ല്ലെങ്കിലും ബാബു എന്നും പറയാറുള്ള കഥകളിൽ അദ്ദേഹം ഉണ്ടായിരുന്നു. അദ്ദേഹത്തെ കാണാനുള്ള ഭാഗ്യമെങ്കിലും തനിക്ക് ലഭിച്ചുവല്ലോ. എന്നുറക്കെ അവനിൽ ആനന്ദമായി. ബാബുവിനൊപ്പം അവനും തുള്ളി ചാടി. അപ്പോഴാണ് അദ്ദേഹത്തിന്റെ കണ്ണുകൾ അവനിലേക്ക് പതിഞ്ഞത്. തന്റെ നാമം ഉരുവിട്ടു കൊണ്ട് തുള്ളിച്ചാടുന്ന ആ കുട്ടികളെ അദ്ദേഹം മാടി വിളിച്ചു. ആ കുഞ്ഞികൈകളിൽ മിഠായി കൊടുത്തു കൊണ്ട് അവരെ തന്നോടൊപ്പം ചേർത്ത് നിർത്തി. ക്യാമറ കണ്ണുകൾ അവരുടെ മേൽ പതിഞ്ഞു. 'എനിക്കൊരു ചുംബനം തരുമോ ?' ആഹ്ലാദത്തോടെ കണ്ണുകൾ വിടർത്തി ചോദിക്കുന്നവനിലേക്കാണ് അദ്ദേഹത്തിന്റെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു. ഒരു തണുത്ത ചുംബനം നൽകി കൊണ്ട് അവനെ അദ്ദേഹം ചേർത്ത് പിടിച്ചു. അത് കാണെ അവിടെയുള്ളവരുടെയെല്ലാം മുഖം സന്തോഷത്താൽ പ്രസന്നമായി. തന്റെ കൂട്ടുകാരൻ ഇന്നേ വരെ കാണാത്ത തന്നിലൂടെ മാത്രം അറിഞ്ഞ അദ്ദേഹത്തിന്റെ ചുംബനം ഏറ്റുവാങ്ങിയത് കാണെ ബാബുവും സന്തുഷ്ടനായി. അദ്ദേഹം മടങ്ങുന്നത് വരെ അദ്ദേഹത്തിന്റെ തോട്ടരികത്തു അവരുമുണ്ടായിരുന്നു. ഇത്രയും പേരുടെ ഇടയിൽ ഒരു സൂപ്പർ സ്റ്റാറിന്റെ തോട്ടരികത്തു നിന്നതിന്റെ തെല്ലഹങ്കാരത്തോടെ അവൻ ചുറ്റുമുള്ള അവരെ നോക്കി. ആ കുഞ്ഞു മുഖം തന്റെയുള്ളിൽ കുമിഞ്ഞു കൂടിയ സന്തോഷം പ്രകടിപ്പിയ്ക്കാനാവാതെ നിന്നു. അവന്റെയുള്ളിൽ സന്തോഷത്തിന്റെ പേമാരി തന്നെയുണ്ടായിരുന്നു. മടങ്ങും നേരം രണ്ടുപേരുടെ നെറുകയിൽ ചുംബനം നൽകി. അവർ അഭിമാനത്തോട് കൂടി നടന്നു നീങ്ങി......