കണ്ണശ്ശ സ്മാരക ഗവ. ഹയർസെക്കണ്ടറി സ്കൂൾ കടപ്ര/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വാനുലകിന് സമമാകിയ നിരണ മഹാദേശേ' എന്ന കണ്ണശ്ശ മഹാകവി പാടിപ്പുകഴ്ത്തിയ നിരണമെന്ന കൊച്ചു ഗ്രാമത്തിലെ കടപ്ര പഞ്ചായത്തിലാണ് കണ്ണശ്ശ സ്മാരക ഗവ.ഹൈസ്കുൾ സ്ഥിതിചെയ്യുന്നത്. തദ്ദേശവാസികളുടെ നിരന്തര ശ്രമഫലമായി 1940 ൽ മലയാളം എൽ.പി.സ്കുൾ തുടങ്ങി. 1958 ൽ അത് ഹൈസ്കൂളായി ഉയർന്നു. 1965 കാലഘട്ടം വരെ,ഈ സ്കൂൾ ഓലമേഞ്ഞ ഷെഡ്ഡുകളിലാണു പ്രവർത്തിച്ചത് . 1968 ആയതോട് സർക്കാർ ചെലവിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു. 1982 ൽ നിരണം കണ്ണശ്ശ കവികളുടെ ഓർമ്മ നിലനിർത്തുന്നതിനായി കണ്ണശ്ശ ഗവ.ഹൈസ്കൂളായി നാമകരണം ചെയ്തു. 1990 ൽ ഇതൊരു ഹയർ സെക്കന്ററി സ്കൂളായി ഉയർന്നു. ഈ സ്കുളിൽ 5 മുതല് 12 വരെയുളള ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു.