കടവത്തൂർ വി.വി.യു.പി.എസ്/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത

നാം ഇന്ന് കോവിഡ് മഹാമാരിയുടെ കൈകളിൽ അകപ്പെട്ടിരിക്കുകയാണ് ഈ വൈറസിൽ നിന്ന് രക്ഷപ്പെടാൻ നമ്മുടെ ഗവൺമെൻ്റ് മാർച്ച് 10ന് സ്കൂൾ അടക്കുകയും ഒന്നു മുതൽ 7വരെയുള്ള പരീക്ഷകൾ നിർത്തലാക്കുകയും ചെയ്തു ഈ മഹാമാരിയെ പ്രതിരോധിക്കാൻ മരുന്നില്ല പ്രതിരോധ മാർഗ്ഗങ്ങളാണ് പാലിക്കേണ്ടതെന്ന് നമ്മുടെ ഗവൺമെൻറും ആരോഗ്യ പ്രവർത്തകരും പോലീസും നമ്മെ ഓർമ്മിപ്പിക്കൂകയാണ്. രോഗ പ്രതിരോധ ശക്തി കുറഞ്ഞ വരിലാണ് വൈറസ് പിടികൂടുന്നത്.. ധാരാളം വെള്ളം കുടിക്കുകയും കൈകൾ ഇടയ്ക്കിടെ 20 സെക്കൻ്റ് സോപ്പുപയോഗിച്ച് കഴുകുകയും ഒരു മീറ്റർ അകലം പാലിക്കുകയും പുറത്തു പോകുമ്പോൾ മുഖാവരണം ധരിക്കുകയും ചെയ്യുക.. ഇങ്ങനെ ചെയ്താൽ ഒരു പരിധി വരെ ഈ വൈറസിനെ അകറ്റി നിർത്താം.. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനെക്കാൾ നല്ലത് രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നതിലാണ് കാര്യം.. ഈ മഹാമാരിയെ തുരത്തി നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ ഗവൺമെൻറ് മെയ് 3 വരെ ലോക് ഡൗൺപ്രഖ്യാപിച്ചിരിക്കുകയാണ്.. ഈ മഹാമാരിയെ നിർമ്മാർജനം ചെയ്യാൻ നമുക്കെല്ലാവർക്കും ഒന്നിച്ച് നിന്ന് പ്രതിരോധിക്കാം

  കൈവിടാതിരിക്കാം ... കൈ കഴുകൂ...
   ബ്രേക്ക് ദ ചെയിൻ
പ്രണവ്.എസ്.സുനിൽ
5.B കടവത്തൂർ വി.വി യു.പി.സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം