കടവത്തൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/തിരിച്ചറിവിന്റെ നാളുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവിന്റെ നാളുകൾ
                ലോകം കണ്ടതിൽ വച്ചു ഏറ്റവും വലിയ ദുരന്തത്തിൽ കൂടിയാണ് നാം കടന്നുപോവുന്നത്. ഒരുപാട് ഉയരങ്ങളിൽ എത്തിയ മനുഷ്യൻ കേവലം ഒരു വൈറസിന് മുന്നിൽ അടിയറവു പറഞ്ഞിരിക്കുന്നു. കൊറോണയെ ജയിക്കാനുള്ള വഴി ജാഗ്രത മാത്രം. വൈറസ് നമ്മളെ പിടികൂടാൻ ഓടി നടക്കുന്നു എന്ന കാര്യം മറക്കാതിരിക്കുക..  അതിന്റെ വഴി നമ്മൾ ഓരോരുത്തരും ബ്രേക്ക്‌ ദി ചെയിൻ വഴി അടച്ചു കളയുക.. അങ്ങനെ നാടിനെയും നാട്ടാരെയും രക്ഷിക്കാം.. 
               മനുഷ്യാ..  നിന്റെ കുത്തഴിഞ്ഞ ജീവിതമാണ് ഇതിന് കാരണം.. ഇനിയെങ്കിലും പഠിച്ചുകൂടെ.. നിഷ്കളങ്ക ഹൃദയവുമായി വീട്ടിലിരുന്നു ചിന്തിക്കൂ.. ക്വാറന്റൈൻ കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ നന്മയുള്ള മനവുമായി  നവകേരളം കെട്ടിപ്പടുക്കാൻ സാധിക്കട്ടെ... 
മൻഹ ഫാത്തിമ
4 A - കടവത്തൂർ എൽ. പി. സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം