കടമ്പൂർ നോർത്ത് യു.പി.എസ്/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

2019 ഡിസംബർ അവസാനത്തോടെ ചൈനയിലെ വുഹാനിൽ പടർന്നുപിടിച്ച ഒരു വൈറസ് അതാണ് കോവിഡ് -19 അഥവാ കൊറോണ .മൂന്നു മാസത്തിനിടെ ലോകത്തെ എൺപതിലധികം രാജ്യങ്ങളിൽ ഈ വൈറസ് പടർന്നുപിടിച്ചു.ഈ വൈറസിന് കോവിഡ് -19 എന്ന പേര് നൽകിയത് ലോകാരോഗ്യസംഘടനയാണ്.നമ്മുടെ ഇന്ത്യയിൽ കൊറോണ ആദ്യമായി റിപ്പോർട്ട് ചെയ്തത് നമ്മുടെ കൊച്ചുകേരളത്തിലാണ്.ചൈനയിൽ നിന്നും വന്ന മൂന്ന് വിദ്യാർത്ഥികൾക്ക് .ഈ വൈറസിനെതിരേ ആരോഗ്യവകുപ്പ് ശക്തമായ പ്രതിരോധപ്രവർത്തനങ്ങൾ നടത്തിവരികയാണ് .നമ്മൾ ജനങ്ങളും പ്രതിരോധപ്രവർത്തനങ്ങൾക്കൊപ്പം ഒത്തൊരുമിച്ചു നിൽക്കണം .മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഈ വൈറസിന് അതിവേഗം പടരാൻ സാധ്യതയുണ്ട്.അതുകൊണ്ട് സാമൂഹിക അകലം പാലിച്ചു നമ്മൾ മുന്നേറണം .തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല കൊണ്ട് മറക്കണം .പുറത്തുപോവുമ്പോൾ മാസ്ക് ധരിക്കണം .പരിസരശുചിത്ത്വവും വ്യക്തിശുചിത്ത്വവും പാലിക്കണം.ഇത്തരം കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കണം. നമ്മൾ എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിച്ചാൽ നമുക്ക് ഈ മഹാമാരിയെ തുരത്തിയോടിക്കാം

.

ശിവദത്ത് ശ്രീധർ
7 A കടമ്പുർ നോർത്ത് യു പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം