കടത്തനാട് രാജാസ് എച്ച്. എസ്. പുറമേരി/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഒരു പ്രാഥമിക വിദ്യാലയമായി പ്രവർത്തനമാരംഭിച്ച്, പ്രഗത്ഭരും പ്രശസ്തരുമായ പലരുടെയും അനുഗ്രഹാശിസ്സുകളോടെ വളർന്ന് സൗകര്യങ്ങളെല്ലാം ഉള്ള ഒരു ഹയർ സെക്കൻഡറി സ്കൂൾ

ആയിത്തീർന്ന ചരിത്രമാണ് പുറമേരി കെ ആർ എച്ച് എസ്സ് എസ്സിന്റേത്. പണ്ഡിതനും, സാഹിത്യകാരനും കടത്തനാടിന്റെ അഭിമാനസ്തംഭവുമായ ശ്രീ . ആയഞ്ചേരി കോവിലകത്ത് ഉദയവർമ്മ ഇളയരാജ, പുറമേരിയിലെയും സമീപപ്രദേശങ്ങളിലെയും വരും തലമുറകളുടെ ആധുനിക വിദ്യാഭ്യാസാവശ്യം മുന്നിൽ കണ്ടു കൊണ്ടാണ് 1896ൽ കടത്തനാട് രാജാസ് സ്കൂൾ സ്ഥാപിച്ചത്. ആ മഹാനുഭാവന്റെ ലക്ഷ്യം സാക്ഷാത്കരിച്ചു കൊണ്ട് പ്രാഥമിക വിദ്യാലയമായി ആരംഭിച്ച പ്രസ്തുത വിദ്യാലയം 1918 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. അങ്ങനെ 1921ൽ പ്രഥമ എസ്. എസ്. എൽ സി ക്ളാസുകാർ പൊതു പരീക്ഷ എഴുതി പുറത്തിറങ്ങി. 2010-11 അധ്യയന വർഷം മുതൽ സയൻസ്, കോമേഴ്‌സ്, ഹ്യൂമാനിറ്റീസ്, ഗ്രൂപ്പിൽ ഹയർ സെക്കണ്ടറി ക്ലാസ്സുകളും തുടങ്ങി.