സഹായം Reading Problems? Click here


കക്കോടൻ മമ്മദ് ഹാജി

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കക്കോടൻ മമ്മദ്ഹാജി

കോഴിക്കോട് ജില്ലക്കാർ. 1942 ൽ വയനാട്ടിൽ എത്തിച്ചേർന്നു. സുൽത്താൻ ബത്തേരിയിലായിരുന്നു സ്ഥിരതാമസം. വ്യവസായി ആയിരുന്നു. വാകേരിയുടെ ആധുനികത ആരംഭിക്കുന്നത് വയനാട്ടിലേക്ക് നടന്ന കുടിയേറ്റത്തോടെയാണ് . കോഴിക്കോടുകാരനയ മരക്കച്ചവടക്കാരൻ കക്കോടൻ മമ്മദ് ഹാജി വാകേരിയിൽ ഭൂമി വാങ്ങുന്നതോടുകൂടിയാണ് മാറ്റങ്ങൾ ഉണ്ടാകുന്നത്. അതുവരെ പൂതാടി ജന്മികളായിരുന്നു ഭൂ ഉടമകൾ. ജന്മികളുടെ കീഴിലായിരുന്ന ഭൂമി കുടിയാന്മാരായ കുറുമർക്കു കൃഷിക്കു പാട്ടത്തിനു നൽകിയിരുന്നു. കൃഷിഭൂമിയൊഴികെ കാടുപിടിച്ച് കിടക്കുകയായിരുന്നു ഒരർത്ഥത്തിൽ ഈ കാടാണ് കക്കോടൻ മമ്മദ് ഹാജി വാങ്ങിയതെന്ന് പറയാം. കാട്ടിലെ മരങ്ങൾ മുഴുവൻ കുറിച്ച് വിൽക്കുകയും ഭൂമി ചെറു തുണ്ടുകളായി വില്കുയുമാണ് കക്കോടൻ‌ മമ്മദ് ഹാജി ചെയ്തത്. കൂടാതെ കുടിയേറ്റക്കാരായ ആളുകൾക്ക് ഭൂമി പാട്ടത്തിനു നൽകുകയും അവർ സ്ഥലങ്ങളിൽ കൃഷിയിറക്കുകയും ചെയ്തു മുറിച്ചു. മാറ്റിയ മരങ്ങൾ കോഴിക്കോടുകൊണ്ടുപോയി വ്യാപാരം നടത്താൻ ലോറിവരുന്നതിനാണ് ആദ്യമായി റോഡുകൾ നിർമ്മിക്കപ്പെട്ടത്. ചുരുക്കിപ്പറഞ്ഞാൽ ആധുനിക വാകേരിയുടെ പിതാവ് എന്ന് കക്കോടൻ മമ്മദ് ഹാജിയെ വിശേഷിപ്പിക്കാവുന്നതാണ്. 1998ൽ അന്തരിച്ചു.

"https://schoolwiki.in/index.php?title=കക്കോടൻ_മമ്മദ്_ഹാജി&oldid=549452" എന്ന താളിൽനിന്ന് ശേഖരിച്ചത്