ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾ ടീം ഫുട്ബോൾ ഉദ്ഘാടനം
സ്കൂൾ ടീം ഓട്ടമത്സരം

ഔവർ ലേഡി ഓഫ് ഫാത്തിമ ഹൈസ്കൂൾ കായിക ക്ലബ്

ഔവർ ലേഡി ഓഫ് ഫാത്തിമ ഹൈസ്കൂൾ കായിക ക്ലബിന്റെ 2017-2018 വർഷത്തിലെ ഉപ ജില്ല കായിക മത്സരത്തിൽ സ്കൂളിൽ നിന്നും 25 കുട്ടികൾ പങ്കെടുത്തു. സ്കൂളിന് പത്താം സ്ഥാനം ലഭിക്കുകയുണ്ടായി. തായ് ക്വാണ്ടോ മത്സരത്തിൽ പങ്കെടുത്ത് Std.X.B യിലെ റോഷ്‍ന ട്രീസയ്ക്ക് സ്റ്റേറ്റ് ലെവലിൽ ബ്രോൺസ് മെഡൽ ലഭിച്ചു. Std x.c യിലെ വിഷ്‍ണു എ.എ. ഫുട്ബോളിന് എറണാകുളം ജില്ല ടീം സിലക്ഷൻ നേടി. ഖോ-ഖോ യ്ക്ക് 5 കുട്ടികൾക്ക് ജില്ലയിലേക്ക് സിലക്ഷൻ ലഭിച്ചു.എനോഷ്, രഞ്ജിത്ത്,അലൿസ് ജോസ്, ലിജിൻ സേവ്യർ, അശ്വിൻ സി.എൿസ് എന്നിവർക്കാണ് സിലക്ഷൻ ലഭിച്ചത്.

2018-2019 വർഷം സബ് ജില്ല മത്സരങ്ങളിൽ ജൂനിയർ, സബ്ജൂനിയർ, സീനിയർ വിഭാഗത്തിൽ നമ്മുടെ ഫുട്ബോൾ ടീം പങ്കെടുക്കുന്നു. കൂടാതെ ജൂനിയർ, സീനിയർ വിഭാഗം ഖോ-ഖോ ടീമും പങ്കെടുക്കുന്നുണ്ട്. ഫുട്ബോൾ ജൂനിയർ, സബ്ജൂനിയർ, സീനിയർ വിഭാഗത്തിൽ യഥാക്രമം 18,18,18 വീതം ആകെ 54 പേർ പങ്കെടുക്കുന്നുണ്ട്. ഖോ-ഖോ ജൂനിയർ, സീനിയർ വിഭാഗത്തിൽ യഥാക്രമം 12,12 ആകെ 24 പേരും പങ്കെടുക്കുന്നുണ്ട്. പ്രതികൂല കാലാവസ്ഥ മൂലം ഈ മത്സരങ്ങൾ മാറ്റി വച്ചിരിക്കുകയാണ്.

Get fast.jpg