ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഭാരത് സ്കൗട്ട് & ഗൈഡ്സ് വളരെ ചിട്ടയോടെ അതിന്റെ എല്ലാ നിയമ സംഹിതകളോടും കൂടി നടപ്പാക്കുന്നതിന് ചുമതലയേറ്റിരിക്കുന്നത് ശ്രീമതി. മരിയ ഷൈനി വി.ജെ. ശ്രീമതി. ഹണിമോൾ ജോയ് എന്നിവരാണ്.ഞങ്ങളുടെ സ്കൂളിൽ 2017 അധ്യയനവർഷം നാലു സ്കൗട്ടുകൾ രാഷ്ട്രപതി പുരസ്കാർ കരസ്ഥമാക്കുകയുണ്ടായി. 2018 ലും 3 പേർക്ക് പുരസ്കാരം ലഭിക്കുകയുണ്ടായി.

സ്കൗട്ട് ക്ലാസ്സ്
പ്രളയ ബാധിതരെ സഹായിക്കുന്നതിന് സ്കൂളിന്റെ ഒരു കൈ സഹായം
സ്കൗട്ട് ഫ്ലാഗ് ഓർഡർ
സ്കൂൾ സ്കൗട്ട് ഫ്ലാഗ് തയ്യാറാക്കുന്നു
പ്രളയ ബാധിതരെ സഹായിക്കുന്നതിന് സ്കൂളിന്റെ ഒരു കൈ സഹായം

2018 സെപ്തംബർ 6-ാം തിയതി സ്കൗട്ട് യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏറെ പ്രയോജനപ്രദമായിരുന്നു. സ്കൗട്ട് മിസ്‍ട്രസ്സായ ശ്രീമതി ഷൈനി ടീച്ചറുടെ നേതൃത്വത്തിൽ സ്കൂളിൽ ശേഖരിച്ച നിത്യോപയോഗ സാധനങ്ങൾ ജില്ലയിലെ വിവിധ സ്കൂളുകളിൽ എത്തിച്ചു നൽകുകയുണ്ടായി. നമ്മുടെ സ്കൗട്ടിന്റെ നേതൃത്വത്തിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി എസ്.ഡി.പി.വൈ. ബോയ്‍സ് ഹൈസ്കൂളിൽ പ്രവർത്തിച്ചിരുന്ന കലക്ഷൻ സെന്ററിലും മികവുറ്റ സേവനം കാഴ്‍ചവയ്കുകയുണ്ടായി. സമൂഹത്തിന് ഗുണപ്രദമായ രീതിയിൽ സന്നദ്ധ സേവന തൽപരരായാണ് കുട്ടികളെ ഷൈനി ടീച്ചർ നയിച്ചുകൊണ്ടരിക്കുന്നത്.

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ